ശബരിമല നട ഇന്ന്​ അടക്കും

ശബരിമല: അഞ്ചുദിവസത്തെ തുലാമാസ പൂജക്ക്​ ശേഷം ഇന്ന്​ രാത്രി 10 മണിക്ക്​ ശബരിമല നട അടക്കും. യുവതികൾക്ക്​​ പ്രവേശനം അനുവദിച്ചു​െകാണ്ട്​ സുപ്രീം കോടതി ഉത്തരവിട്ടതിനു ശേഷം ഒക്​ടോബർ 18നാണ്​ ക്ഷേത്രം പൂജക്കായി തുറന്നത്​. അതിനു ശേഷം യുവതീ പ്രവേശനം തടയാനായി പ്രതിഷേധക്കാർ ശരണം വിളികളുമായി ശബരിമലയിൽ പലയിടങ്ങളിലായി നിലയുറപ്പിച്ചിരുന്നു.

സുപ്രീം കോടതി വിധി പ്രകാരം മലകയറാനെത്തിയ 50 വയസിനു താഴെയുള്ള ഒമ്പതു യുവതികളെയാണ്​ നാലു ദിവസത്തിനിടെ പ്രതിഷേധക്കാർ തടഞ്ഞത്​. മാധ്യമങ്ങൾക്ക്​ നേരെ പ്രതിഷേധവും ആക്രമണവുമുണ്ടാകാൻ സാധ്യതയുണ്ടെന്ന്​ കണ്ട്​ പമ്പയിലും സന്നിധാനത്തും റിപ്പോർട്ടിങ്ങിനെത്തിയ മാധ്യമങ്ങളോട്​ തിരികെ പോകാൻ പൊലീസ്​ ആവശ്യപ്പെട്ടിട്ടുണ്ട്​. യുവതീ പ്രവേശനം തടയുന്നതിനായി നിലവിൽ ആയിരക്കണക്കിന്​ പേർ ശബരിമലയിൽ വിവിധയിടങ്ങളിലായി തമ്പടിച്ചിരിക്കുകയാണ്​.

ശബരിമലയിൽ ആചാരലംഘനമുണ്ടായാൽ പൂജാവിധികൾ നിർത്തിവെച്ച്​ ക്ഷേത്രം അടച്ചിടുമെന്ന്​ തന്ത്രി പ്രഖ്യാപിച്ചിരുന്നു. അതേസമയം, ശബരിമലയിൽ നടക്കുന്ന അക്രമസംഭവങ്ങൾക്ക്​ ഉത്തരവാദി ബി.ജെ.പിയല്ലെന്ന്​ സംസ്​ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള പറഞ്ഞു. ബി.ജെ.പി പ്രവർത്തകരെ ശബരിമലയിൽ വിവിധയിടങ്ങളിൽ വിന്യാസിച്ചിട്ടുണ്ടെന്ന ആരോപണവും അദ്ദേഹം നി​േഷധിച്ചു​.

Tags:    
News Summary - Sabarimala Temple Closes Today - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.