ശബരിമല: കോടതിയിലെ വിഷയത്തിൽ ഇടപെടാനാവില്ല -മനുഷ്യാവകാശ കമീഷൻ

സന്നിധാനം: പ​മ്പ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഭ​ക്ത​ ജ​ന​ങ്ങ​ൾ​ക്ക്​ ഒ​രു​ക്കി​യ സൗ​ക​ര്യങ്ങൾ സംസ്ഥാന മനുഷ്യാവകാശ കമീഷൻ നേരിട്ടു പരിശോധിച്ചു. ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്​​റ്റി​സ് ആ​ൻ​റ​ണി ഡൊ​മി​നി​ക്കും അം​ഗ​ങ്ങ​ളാ​യ കെ. ​മോ​ഹ​ൻ​കു​മാ​റും പി. ​മോ​ഹ​ന​ദാ​സും ആണ് പ​മ്പ​യി​ലെത്തിയത്. പമ്പയിൽ നിന്ന് സന്നിധാനത്തെത്തിയ മനുഷ്യാവകാശ കമീഷൻ തീർഥാടകരിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു.

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ ശബരിമല സംഭവത്തിൽ ഇടപെടാനും നടപടി സ്വീകരിക്കാനും സാധിക്കില്ലെന്ന് കമീഷൻ അംഗം പി. ​മോ​ഹ​ന​ദാ​സ് പറഞ്ഞു. നാമജപം, വിരിവെക്കാനുള്ള സൗകര്യം എന്നീ വിഷയങ്ങളിലെ പരാതികൾ ഹൈകോടതിയുടെ പരിഗണിനയിൽ ഇരിക്കുന്നത് കൊണ്ട് കമീഷൻ ഇടപെടില്ല. അത് ക്രമസമാധാനവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. 13 പരാതികൾ ലഭിച്ചു. ഇതിൽ പൊലീസിനെതിരെ പരാതിയും ഉണ്ട്. 144 പ്രഖ്യാപിക്കേണ്ടിയിരുന്നില്ലെന്ന് തോന്നുന്നു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് നോട്ടീസ്‌ നൽകിയത് പരിശോധിക്കും. വിരിവെക്കുന്നതിലുള്ള നിയന്ത്രണങ്ങളുടെ കാര്യം ഐ.ജിയുമായി സംസാരിക്കുമെന്നും

തീർഥാടകരുടെ തിരക്കിനനുസരിച്ചുള്ള സംവിധാനങ്ങൾ ഒരുക്കാൻ സർക്കാറിന് സാധിച്ചിട്ടില്ലെന്ന് പി. ​മോ​ഹ​ന​ദാ​സ് പറഞ്ഞു. അതിന് സർക്കാറിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സർക്കാറിനെ കൈയിൽ മാന്ത്രികവടിയില്ലെന്നും പെട്ടെന്ന് 500 കക്കൂസുകൾ നിർമിക്കാൻ സാധിക്കില്ലെന്നും കമീഷൻ വ്യക്തമാക്കി. നിലവിൽ 280തോളം കക്കൂസുകൾ ഒരുക്കിയിട്ടുണ്ടെന്നും പി. മോഹനദാസ് വ്യക്തമാക്കി.


Tags:    
News Summary - Sabarimala state human right commission -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.