Posted On
date_range Updated On
date_range ശബരിമല തീർഥാടകൻ സന്നിധാനത്ത് ഹൃദയാഘാതം മൂലം മരിച്ചു
ശബരിമല: ശബരിമല ദർശനത്തിന് എത്തിയ തീർഥാടകൻ സന്നിധാനത്ത് ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്നാട് മൈലാപോൾ നോച്ചി നഗറിൽ 53/A ബ്ലോക്കിൽ കന്നിയപ്പൻ (74) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചേകാലോടെ സന്നിധാനത്ത് കുഴഞ്ഞു വീണ കന്നിയപ്പനെ സന്നിധാനം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മേൽ നടപടികൾക്കു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.