Posted On
date_range Updated On
date_range എൻ.എസ്.എസ് കാര്യങ്ങളെ കാണുന്നത് സമദൂരത്തിലല്ല -കാനം രാജേന്ദ്രൻ
തിരുവനന്തപുരം: എൻ.എസ്.എസ് കാര്യങ്ങളെ കാണുന്നത് സമദൂരത്തിലല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ . സമുദായ സംഘടന എന്ന നിലയിൽ നാട്ടിലുണ്ടാകുന്ന സംഭവ വികാസങ്ങളെ ശരിയായ രീതിയിൽ കാണുന്നുവെങ്കിൽ ഇത്തരം പ്രസ്താവന എൻ.എസ്.എസ് നടത്തില്ല. ഈ അക്രമത്തെ നിശ്ചയമായും എൻ.എസ്.എസ് അപലപിക്കുമായിരുന്നെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.
എൻ.എസ്.എസിന്‍റെ പ്രസ്താവന നിലവാരമില്ലാത്തതെന്ന് മന്ത്രി ഇ.പി ജയരാജൻ പ്രതികരിച്ചു. ഇത്തരം പ്രസ്താവന നടത്തരുതായിരുന്നു. സംഘ്പരിവാറിനെ പിന്തുണക്കുന്ന നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.