ശബരിമല ക്ഷേത്രത്തിന്‍റെ പേര്​ വീണ്ടും ശ്രീ ധർമ്മശാസ്താ ക്ഷേത്രമാക്കുമെന്ന്​ സൂചന

ശബരിമല: ശബരിമല ക്ഷേത്രത്തിന്‍റെ പേര് മാറ്റാൻ കഴിഞ്ഞ ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനം പിൻവലിക്കാൻ നീക്കം. ശ്രീ ധർമ്മശാസ്താ ക്ഷേത്രമെന്ന പഴയപേര്​ തിരിച്ചുകൊണ്ടുവരാനാണ്​ നീക്കം. ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം എന്ന പേര് കഴിഞ്ഞ ബോർഡിന്‍റെ കാലത്താണ് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം എന്നുമാറ്റി വിജ്ഞാപനം പുറപ്പെടുവിച്ചത്.

നാളെ ചേരുന്ന ദേവസ്വംബോർഡ് യോഗത്തില്‍ പേരു മാറ്റം സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചനകള്‍.  പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ മുന്‍ ഭരണസമിതിയായിരുന്നു പേര്​ മാറ്റി അയ്യപ്പസ്വാമി ക്ഷേത്രമെന്നാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. 

Tags:    
News Summary - Sabarimala name change - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.