ശബരിമല വിഷയം: റിവ്യൂ ഹരജി ഹരജി നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന്​ രാജകുടുംബം

പന്തളം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ റിവ്യൂ ഹരജി നൽകുന്നത് സംബന്ധിച്ച് പന്തളം രാജകുടുംബം തീരുമാനം എടുത്തിട്ടില്ലെന്ന് പന്തളം കൊട്ടാരം അധികൃതർ അറിയിച്ചു. വിഷയം ഏഴിന് ചേരുന്ന കൊട്ടാരം നിർവ്വാഹക സംഘം ആലോചിച്ച് തീരുമാനിക്കുമെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാരവർമ്മ പറഞ്ഞു.

ഏഴിന്‌ മുമ്പായി പുന:പരിശോധനാ ഹർജി നൽകാൻ കഴിയുമോ എന്നതി​​​െൻറ സാധ്യത സുപ്രീം കോടതിയിലെ കൊട്ടാരം അഡ്വക്കേറ്റുമായി ആലോചിക്കും. തുടർന്ന് സമാന ചിന്താഗതിയുള്ള ഹൈന്ദവ സംഘടനകളുമായി കൂടിയാലോചന നടത്തുമെന്നും അദ്ധേഹം പറഞ്ഞു. റിവ്യൂ ഹർജ്ജി നൽകാൻ പന്തളം കൊട്ടാരം തീരുമാനിച്ചുവെന്ന നിലയിൽ വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ശശികുമാര വർമ്മ പറഞ്ഞു.

Tags:    
News Summary - Sabarimala issue- Review petition- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.