പൊതുജീവിതത്തെ ബാധിക്കാതെ ഹർത്താൽ; വാഹനങ്ങൾ നിരത്തിലിറങ്ങി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ വി​ശ്വാ​സി​ക​ളു​ടെ ആ​ചാ​ര​ത്തി​ന് വി​രു​ദ്ധ​മാ​യ ന​ട​പ​ടി എ​ടു​ക്കു​ന്ന കേ​ര​ള സ​ർ​ക്കാ​റി​​​​​െൻറ ന​യ​ങ്ങ​ൾ​ക്കെ​തി​രെ നാ​ല് ഹൈ​ന്ദ​വ​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രഖ്യാപിച്ച ഹ​ർ​ത്താ​ൽ തുടങ്ങി.

അ​യ്യ​പ്പ​ധ​ർ​മ സേ​ന, വി​ശാ​ല വി​ശ്വ​ക​ർ​മ ഐ​ക്യ​വേ​ദി, ശ്രീ​രാ​മ​സേ​ന, ഹ​നു​മാ​ൻ സേ​ന ഭാ​ര​ത് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹ​ർ​ത്താ​ൽ. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ​യാ​ണ് ഹ​ർ​ത്താ​ലി​ന്​ ആ​ഹ്വാ​നം. 

എന്നാൽ ഹർത്താൽ പൊതുജീവിതത്തെ ബാധിച്ചിട്ടില്ല. സ്വകാര്യ- കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്നുണ്ട്. സംസ്ഥാനത്ത് അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

ഹർത്താലിനോടു സഹകരിക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുമെന്ന് കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും അറിയിച്ചിരുന്നു. ഹർത്താലുമായി സഹകരിക്കില്ലെന്ന് ആർ.എസ്.എസ് നേതൃത്വം നേരത്തേ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - sabarimala harthal- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.