ശബരിമല ഹർത്താൽ: 990 കേസുകൾ രജിസ്​റ്റർ ചെയ്​തു; കെ.എസ്​.ആർ.ടി.സിക്ക്​ 3.3 കോടി നഷ്​ടം

കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിലെ ഹർത്താലിലുണ്ടായ നാശനഷ്​ടങ്ങളുമായി ബന്ധപ്പെട്ട കേസിലും ഹർത്താ ൽ ആഹ്വാനം ചെയ്​തവർക്കെതിരെയും കേസെടുക്കാൻ ഹൈകോടതിയുടെ വാക്കാൽ നിർദേശം. ഹർത്താൽ പ്രഖ്യാപിച്ച ശബരിമല കര്‍മസമ ിതി, ബി.ജെ.പി, ആർ.എസ്​.എസ്, ഹിന്ദു ഐക്യവേദി നേതാക്കളെ കൂടി ഉള്‍പ്പെടുത്താനാണ്​ നിർദേശം. സ്വകാര്യ വ്യക്തികള്‍ക്ക ും സ്ഥാപനങ്ങള്‍ക്കുമുണ്ടായ നഷ്​ടം കൂടി കണ്ടെത്തിയശേഷം നഷ്​ടപരിഹാരം സംബന്ധിച്ച ക്ലെയിം കമീഷണറെ നിയമിക്കുന്ന കാര്യം പരിഗണിക്കുമെന്ന്​ ചീഫ് ജസ്​റ്റിസ് ഋഷികേശ് റോയ്, ജസ്​റ്റിസ്​ എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങിയ ബെഞ് ച് വാക്കാല്‍ പറഞ്ഞു. ഹരജി മാർച്ച്​ ആറിന്​ പരിഗണിക്കാൻ മാറ്റി.

ഹര്‍ത്താലിലുണ്ടായ നഷ്​ടം ആഹ്വാനം ചെയ്തവരില് ‍നിന്ന് ഈടാക്കി ഇരകള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ടി.എന്‍. മുകുന്ദന്‍ അടക്കം നല്‍കിയ ഹരജിയാണ് പരിഗണിച്ചത്. ഏതെങ്കിലും ഗ്രൂപ്പോ സംഘടനയോ അക്രമം നടത്തി നാശനഷ്​ടങ്ങളുണ്ടാക്കിയാല്‍ നേതാക്കള്‍ 24 മണിക്കൂറിനകം പൊലീസ് സ്​റ്റേഷനിലെത്തി ചോദ്യം ചെയ്യലിന് വിധേയമാവണമെന്നാണ് സുപ്രീംകോടതി വിധിയെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഹാജരായിട്ടില്ലെങ്കില്‍ അവരെ പിടികിട്ടാപ്പുള്ളികളായി കണക്കാക്കണം. എന്നാൽ, ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ആരും പൊലീസിൽ ഹാജരായിട്ടില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

തുടര്‍ന്ന്, ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരും ഹരജിയിലെ എതിര്‍കക്ഷികളുമായ ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡൻറ്​ കെ.പി. ശശികല, ടി.പി. സെന്‍കുമാര്‍, ബി.ജെ​.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരന്‍ പിള്ള, ഒ. രാജഗോപാല്‍ എം.എൽ.എ, വി. മുരളീധരന്‍ എം.പി എന്നിവരടക്കമുള്ളവർ മാര്‍ച്ച് അഞ്ചിനു മുമ്പ് ഹരജിയില്‍ നിലപാട് അറിയിക്കണമെന്ന്​ കോടതി നിര്‍ദേശിച്ചു.

ഹർത്താൽ മൂലം കെ.എസ്.​ആർ.ടി.സിക്കടക്കം ഉണ്ടായ നഷ്​ടം കോടതിയെ അറിയിച്ചിട്ടുണ്ട്​. സ്വകാര്യ നഷ്​ടങ്ങളും കണക്കാക്കേണ്ടതുണ്ട്​. നിയമവിരുദ്ധവും അക്രമാസക്തവുമായ ഹര്‍ത്താലുകള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. ഈ പ്രശ്‌നം ഭാവിയില്‍ കർശനമായും ഇല്ലാതാക്കുമെന്ന്​ കോടതി വ്യക്തമാക്കി.

യു.ഡി.എഫ്​ ഹർത്താലിൽ 2.65 ലക്ഷത്തിന്‍റെ പൊതുമുതൽ നഷ്​ടം; ശബരിമല ഹർത്താലിൽ 990 കേസ്​
​കൊച്ചി: കാസർകോട്​ രണ്ട്​ യൂത്ത് കോൺഗ്രസ്​ പ്രവർത്തകരുടെ കൊലപാതകത്തെ തുടർന്ന്​ നടത്തിയ ഹർത്താലിൽ 2.65 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചതായി പൊലീസ് ഹൈകോടതിയിൽ. ഇതിനുപുറമേ കെ.എസ്.ആർ.ടി.സി ബസുകൾ ആക്രമിച്ച സംഭവത്തിൽ 1.10 ലക്ഷം രൂപയുടെ നഷ്​ടമുണ്ടായതായും അറിയിച്ചു. അക്രമ സംഭവങ്ങളെത്തുടർന്ന് 189 കേ​െസടുത്തു. 4,430 പേർ പ്രതികളാണ്. 427 പേരെ അറസ്​റ്റ്​ ചെയ്തെന്നും പൊലീസ് ആസ്​ഥാനത്തെ അസി. ഐ.ജി പി. അശോക് കുമാർ നൽകിയ വിശദീകരണത്തിൽ പറയുന്നു.

ഹർത്താലി​​​െൻറ മറവിൽ ആൾക്കൂട്ട ആക്രമണമാണ് നടന്നത്. ഹർത്താലിന് ആഹ്വാനം ചെയ്ത യൂത്ത്​ കോൺഗ്രസ്​ സംസ്​ഥാന പ്രസിഡൻറ്​ ഡീൻ കുര്യാക്കോസുൾപ്പെടെ നേതാക്കൾ അക്രമങ്ങളെ തള്ളിപ്പറയുകയോ അക്രമികളെ സംഘടനയിൽനിന്ന് പുറത്താക്കുകയോ ചെയ്തിട്ടില്ല. തിരുവനന്തപുരം മേഖലയിൽ​ 1.41 ലക്ഷം രൂപയുടെ നഷ്​ടവും രജിസ്​റ്റർ ചെയ്​ത ഇരുപത്​ കേസുകളിലായി 577 പ്രതികളുമുണ്ടെന്നാണ്​ അറിയിച്ചിരിക്കുന്നത്​. 39 പേരെ അറസ്​റ്റ്​ ചെയ്​തു. കൊച്ചിയിൽ 62,700 രൂപയുടെ നഷ്​ടമുണ്ടായി. ഹർത്താൽ മൂലം ജനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ഉണ്ടായ നഷ്​ടം കണക്കാക്കിയിട്ടില്ലെന്നും വിശദീകരണത്തിൽ പറയുന്നു. അനിഷ്​ട സംഭവങ്ങളുടെ ദൃശ്യങ്ങളും ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ട്​.

ജനുവരി രണ്ട്​, മൂന്ന്​ തീയതികളിൽ ശബരിമല സ്​ത്രീ പ്രവേശനത്തി​​​െൻറ പേരിൽ നടത്തിയ ഹർത്താലിൽ 990 കേസാണ്​ രജിസ്​റ്റർ ചെയ്​തത്​. ജനുവരി രണ്ടിന് നടന്ന അക്രമങ്ങളില്‍ 38.52 ലക്ഷം രൂപയുടെ പൊതുമുതലും 1.06 കോടി രൂപയുടെ സ്വകാര്യ മുതലും നശിപ്പിക്കപ്പെട്ടു. ജനുവരി രണ്ട്, മൂന്ന് തീയതികളില്‍ നടന്ന അക്രമങ്ങളില്‍ 150 പൊലീസുകാര്‍ക്കും 141 സാധാരണക്കാര്‍ക്കും 11 സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പരിക്കേറ്റു. അക്രമ സംഭവങ്ങളെത്തുടര്‍ന്ന് 990 കേസ്​ രജിസ്​റ്റര്‍ ചെയ്തു.

Tags:    
News Summary - Sabarimala Harthal, 990 Cases Registred - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.