ശബരിമലയിൽ സ്വർണപാളികളിൽനിന്ന് ശേഖരിച്ച സാമ്പിൾ നിറച്ച പെട്ടിയുമായി മലയിറങ്ങുന്നു
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ശ്രീകോവിലിലെ സ്വർണപാളികളിൽനിന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം സാമ്പിൾ ശേഖരിച്ചപ്പോൾ പാളികളിൽ അപാകത. പാളികളിൽ നിന്ന് സാമ്പിൾ മുറിച്ചെടുത്തപ്പോൾ പല ഭാഗത്തും തുള വീണും മറ്റും രൂപമാറ്റം വന്ന അവസ്ഥയാണ്. ഈ നിലയിൽ പുനസ്ഥാപിച്ചിരിക്കുന്നത് ശരിയല്ലെന്നും ദേവസ്വം ബോർഡ് ഇടപെട്ട് പരിഹരിച്ച് പൂർവ സ്ഥിതിയിലാക്കണമെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ആവശ്യപ്പെട്ടിട്ടുണ്ട്.
എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശാസ്ത്രീയ വിശകലനത്തിനായി കട്ടിളപാളികൾ, ദ്വാരപാലക ശിൽപപാളികൾ, പ്രഭാ മണ്ഡലം എന്നിവ കൂടാതെ കന്നിമൂല ഒഴിച്ചുള്ള മറ്റ് മൂന്ന് വശങ്ങളിലെയും തൂണുകളിൽ നിന്നും സ്വർണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു.
പാളികൾ ഇളക്കിയെടുത്ത് പ്രത്യേകം ക്രമീകരിച്ച മുറിയിയിലേക്ക് മാറ്റിയാണ് സാമ്പിൾ ശേഖരിച്ചത്. ലീഗൽ മെട്രോളജി വിഭാഗത്തിലെ ഗോൾഡ് അസെസ്മെന്റ് വിദഗ്ധരും സംഘത്തിലുണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് തുടങ്ങി 24 മണിക്കൂറോളം എടുത്ത് നടത്തിയ പരിശോധനക്ക് ശേഷം പാളികൾ വെള്ളിയാഴ്ച രാത്രിയിലാണ് യഥാസ്ഥാനങ്ങളിൽ പുനഃസ്ഥാപിച്ചത്. ശേഖരിച്ച സാമ്പിളുകൾ ജംഷഡ്പൂരിലെ ലാബിലാകും പരിശോധനക്ക് അയക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.