കൊച്ചി: ഓണപ്പൂജക്ക് നട തുറക്കുേമ്പാൾ ശബരിമലയിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കരുതെന്ന് ഹൈകോടതി. പ്രളയത്തെ തുടർന്ന് റോഡുകള്‍ തകരുകയും മണ്ണിടിയുകയും ചെയ്ത സാഹചര്യത്തിൽ ജനങ്ങള്‍ വരുന്നത് അപകടങ്ങള്‍ക്ക് കാരണമായേക്കുമെന്ന സ്പെഷല്‍ കമീഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരവ്.
പ്രളയത്തിെൻറ പശ്ചാത്തലത്തില്‍ നിലക്കലില്‍ ആളുകളെ തടയണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ആഗസ്റ്റ് 23 മുതല്‍ 28 വരെയാണ് ഒാണപ്പൂജകൾക്ക് ശബരിമല നട തുറക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളും പരിസ്ഥിതിയും സാധാരണഗതിയിലാവുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തരുതെന്ന നിർദേശവും സ്പെഷല്‍ കമീഷണറുടെ റിപ്പോർട്ടിലുണ്ട്. ഇതു സംബന്ധിച്ച് റവന്യൂ അധികൃതര്‍ക്കും പൊലീസിനും മറ്റും കോടതി നിര്‍ദേശം നല്‍കണം. കേരളത്തിന് ഇനിയും ഒരു ദുരന്തം താങ്ങാനാവില്ലെന്നും ഭക്തജനങ്ങള്‍ക്ക് പ്രവേശനമില്ലെന്ന കാര്യം ദേവസ്വം ബോര്‍ഡ് ഇതര സംസ്ഥാനങ്ങളിലടക്കം പ്രചരിപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
പ്രദേശത്തെ സ്ഥിതിഗതി സംബന്ധിച്ച് വിവരം ധരിപ്പിക്കണമെന്ന് സർക്കാറിനോട് നിർദേശിച്ച കോടതി കേസ് ആഗസ്റ്റ് 30ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.