ശബരിമല: ഇതര സംസ്ഥാന മാധ്യമസ്ഥാപനത്തിെൻറ വ്യാജതിരിച്ചറിയൽ കാര്‍ഡ് ഉപയോഗിച്ച് ഭക്തർക്ക് ദര്‍ശനസൗകര്യം ഒരുക്കി നല്കിയിരുന്നയാള് ദേവസ്വം വിജിലന്‍സ് പിടിയിലായി. ഹൈദരാബാദ് ആസ്ഥാനമായ ഒരു പ്രസിദ്ധീകരണത്തിെൻറ ഓഫിസ് അസിസ്റ്റൻറ് ആര്. രാജനാണ് പിടിയിലായത്. ഇയാളുടേത് വ്യാജതിരിച്ചറിയൽ കാര്‍ഡാണെന്ന് സംശയിക്കുന്നു. തെലുങ്ക് പത്രത്തിൻറ പേരില്‍ സന്നിധാനത്തെ മീഡിയ സെൻററിലെ മുറിയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ആ മുറിയില്‍ തന്നെയുള്ള ആന്ധ്ര സ്വദേശി രാമകൃഷ്ണ വ്യാജകാര്‍ഡ് നല്‍കിയെന്നാണ് കണ്ടെത്തല്‍. അനധികൃതമായി ഭക്തര്‍ക്ക് ദര്ശനസൗകര്യമൊരുക്കി രാജന് പണം സംമ്പാദിച്ചെന്ന് പൊലീസിനു കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജനൊപ്പമുള്ള രാമകൃഷ്ണ തെലുങ്ക് മാധ്യമസ്ഥാപനത്തിെൻറ പ്രതിനിധിയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇയാളുടെ ചിത്രം പതിച്ച ദേവസ്വം ബോര്‍ഡിെൻറയും തമിഴ്നാട് സർക്കാറിെൻറയും നിരവധി തിരിച്ചറിയൽ കാര്‍ഡുകളും കണ്ടെത്തി. വിശദ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഓഫിസര്‍ കെ.എല്‍. സജിമോന്‍ റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.