എരുമേലി: ഏഴുദിവസമായി എരുമേലിയിൽ നിലനിന്ന നിരോധനാജ്ഞയുടെ സമയപരിധി അവസാനിച്ചു. ഇതോടെ എരുമേലി വീണ്ടും സാധാരണനിലയിലായി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധത്തെ തുടർന്നാണ് എരുമേലിയിൽ ഏഴുദിവസത്തേക്ക് കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാൽ, ഈ ദിവസങ്ങളിൽ എരുമേലിയിൽ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല.
എന്നാൽ, യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് എരുമേലി ശ്രീധർമശാസ്താ ക്ഷേത്രത്തിൽ രാവിലെയും വൈകീട്ടും ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നാമജപയജ്ഞം നടക്കുന്നുണ്ട്. നിരോധനാജ്ഞ നിലനിൽക്കെ കഴിഞ്ഞദിവസങ്ങളിൽ പമ്പ ബസിൽ യുവതി എത്തിയത് പ്രതിഷേധത്തിനിടയാക്കിയെങ്കിലും എരുമേലിയിൽ യാത്ര അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ചതോടെ പ്രതിഷേധക്കാർ പിന്മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.