ആലപ്പുഴ: ശബരിമല വിഷയത്തിലെ കബളിപ്പിക്കൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർത്തിക്കൂടെയെന്ന് പ്രതിപക്ഷ നേതാവ് മേശ് ചെന്നിത്തല. യുവതീ പ്രവേശന വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാപ്പ് ചോദിക്കുന്നു. മുഖ്യമന്ത്രി മൗനം പാലിക്കുന്നു. പാർട്ടി സെക്രട്ടറി സീതാറാം യെച്ചൂരി നിലപാടിൽ ഉറച്ചു നിൽക്കുന്നു. വിശ്വാസികളെ മുഖ്യമന്ത്രി കബളിപ്പിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പിണറായിക്ക് അന്തസുണ്ടെങ്കിൽ ശബരിമല വിഷയത്തിൽ തെറ്റുപറ്റിയെന്ന് പറഞ്ഞ് മാപ്പു ചോദിക്കണം. നാട്ടിലെ ജനങ്ങളോട് സത്യം പറയണം. വനിതാ മതിൽ കെട്ടിയത് തെറ്റായിപ്പോയെന്ന് പറയണം. നവോത്ഥാന നായകന്‍റെ കപടവേഷം മുഖ്യമന്ത്രി അഴിച്ചുവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വിശ്വാസ സമൂഹത്തെ വഞ്ചിച്ച സർക്കാറിനെ മുന്നോട്ടു പോകാൻ കേരളത്തിലെ ജനങ്ങൾ അനുവദിക്കില്ലെന്നും ശബരിമല വിഷയം ജനങ്ങളുടെ മുമ്പിലുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ബന്ധം അവരുടെ സ്ഥാനാർഥി നിർണയത്തിൽ തന്നെ വ്യക്തമാണ്. മുഖ്യമന്ത്രി എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും ബാലശങ്കറിന്‍റെ വെളിപ്പെടുത്തൽ നിലനിൽക്കുകയാണ്. സി.പി.എം- ബി.ജെ.പി ബന്ധം മറനീക്കി പുറത്തുവന്നിരിക്കുന്നു.
കോൺഗ്രസ് ആണ് നേമത്ത് ബി.ജെ.പിയെ നേരിടാൻ കെ. മുരളീധരനെ നിർത്തിയിട്ടുള്ളത്. പുലിമടയിൽ പോയി പുലിയെ നേരിടാൻ കോൺഗ്രസിനും യു.ഡി.എഫിനും മാത്രമേ കഴിയൂവെന്നും ചെന്നിത്തല പറഞ്ഞു.
ഹരിപ്പാട്: തെൻറ പ്രിയ തട്ടകത്തെക്കുറിച്ച് പറഞ്ഞപ്പോൾ പ്രതിപക്ഷ നേതാവിന് വാക്കുകൾ ഇടറി. തെൻറ ഉയര്‍ച്ചയിലും താഴ്ചയിലും ഹരിപ്പാട്ടെ ജനം തന്നെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയതായി പറഞ്ഞ് അദ്ദേഹം വിങ്ങിപ്പൊട്ടി. ഹരിപ്പാട് ഭവാനി മന്ദിർ ഓഡിറ്റോറിയത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുന്നതിനിടെയാണ് ചെന്നിത്തല പരിസരം മറന്ന് വിതുമ്പിയത്.
രാഷ്ട്രീയജീവിതത്തിൽ ഏതുസ്ഥാനം ലഭിക്കുന്നതിെനക്കാളും ഹരിപ്പാട്ടെ ജനങ്ങളുടെ സ്നേഹം കിട്ടുന്നതാണ് പ്രധാനം. ഒരുഘട്ടത്തില്‍ നേമത്ത് മത്സരിക്കണമെന്ന അഭിപ്രായമുയർന്നപ്പോൾ ഹരിപ്പാട്ടുതന്നെ മത്സരിച്ചാല്‍ മതിയെന്ന് കെ.പി.സി.സി പ്രസിഡൻറാണ് നിർദേശിച്ചതെന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ കൂടെയിരുത്തി ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.