ഭക്തസുരക്ഷക്ക് പോലീസിന്‍റെ സുസജ്ജമായ ക്രമീകരണം: സി.സി.ടി.വി. നിരീക്ഷണം അടുത്തയാഴ്ച മുതല്‍

ശബരിമല: ഭക്തരുടെ സുരക്ഷിതമായ അയ്യപ്പ ദര്‍ശനത്തിനും ക്ഷേത്രത്തിന്‍്റെ സുരക്ഷയ്ക്കുമായി സുസജ്ജമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സന്നിധാനം പോലിസ് സ്പെഷ്യല്‍ ഓഫീസര്‍ പി.എന്‍ രമേഷ്കുമാര്‍ അറിയിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിച്ച് സുരക്ഷിതമായി പതിനെട്ടാം പടിയില്‍ എത്തിക്കുക, അയ്യപ്പദര്‍ശനം കഴിഞ്ഞ് അവരെ സുരക്ഷിതമായി പമ്പയില്‍ എത്തിക്കുക, ക്ഷേത്രത്തിന്‍്റെ സുരക്ഷ ഉറപ്പാക്കുക എന്നീ ചുമതലകള്‍ നിര്‍വഹിക്കാന്‍  എ.ഡി.ജി.പിയുടെ  (ബറ്റാലിയന്‍) നേതൃത്വത്തിലാണ് പോലീസ് സേന പ്രവര്‍ത്തിക്കുന്നത്.

രണ്ട് ഐ.ജിമാരും ഒരു ഡി.ഐ.ജിയും ടീമിലുണ്ട്. ഇവരുടെ മേല്‍നോട്ടത്തില്‍ സെപ്ഷ്യല്‍ ഓഫീസറാണ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം. മരക്കൂട്ടം, ശരംകുത്തി, യൂടേണ്‍, നടപ്പന്തല്‍, പതിനെട്ടാംപടി, സോപാനം, കൊടിമരം, മാളികപ്പുറം, പാണ്ടിത്താവളം തുടങ്ങി പത്ത് മേഖലകളായി തിരിച്ചാണ് സന്നിധാനത്തെ പോലീസ് സേനയുടെ പ്രവര്‍ത്തനം. മൂന്ന് ഷിഫ്റ്റുകളിലായി 1000 പോലീസ് ഓഫീസര്‍മാരെയാണ് ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്.

ഓരോ മേഖലയിലെയും പ്രവര്‍ത്തനത്തിന് 10 ഡി.വൈ.എസ്.പിമാരാണ്  മേല്‍നോട്ടം വഹിക്കുന്നത്. ഇതിനുകീഴില്‍ 25 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും, 55 സബ് ഇന്‍സ്പെക്ടര്‍മാരും 780 കോണ്‍സ്റ്റബിള്‍മാരും അടങ്ങിയ സുസജ്ജമായ സേനയാണ് സന്നിധാനത്തും പരിസരത്തും കര്‍മനിരതമായിരിക്കുന്നത്. ക്ഷേത്ര സുരക്ഷയ്ക്കായി കേരള പോലീസിന്‍്റെയും കേന്ദ്രത്തിന്‍്റെയും സായുധ സേനകളെയാണ് വിന്യസിച്ചിരിക്കുന്നത്.  കേരള പോലീസിലെ തണ്ടര്‍ ബോള്‍ട്ടിന്‍്റെ 40 പേരെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്‍്റെ 120 പേരെയും എന്‍.ഡി.ആര്‍.എഫിന്‍്റെ 40 പേരെയും നിയോഗിച്ചിരിക്കുന്നു.
ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനായി പിസ്റ്റള്‍ധാരികളായ 10 പേരടങ്ങുന്ന ഒരു സംഘവും സന്നിധാനത്ത് ഉണ്ട്.

പമ്പമുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ പാണ്ടിത്താവളം, മരക്കൂട്ടം എന്നിവടങ്ങളാണ് പ്രശ്നബാധിത സ്ഥലങ്ങളായി കണ്ടത്തെിയിട്ടുള്ളത്. ഇവിടെ കൂടുതല്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെറ്റല്‍ ഡിറ്റക്ടര്‍, എക്സ്റേ സ്കാനിങ് മെഷിന്‍ എന്നിവ ഉപയോഗിച്ച് ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പരിശോധിച്ചാണ് കടത്തിവിടുന്നത്. സന്നിധാനം മുതല്‍ മരക്കൂട്ടം വരെയുള്ള 22 സ്ഥലങ്ങളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ അടുത്ത ആഴ്ചമുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഇവയുടെ കണ്‍ട്രോള്‍ റൂം പമ്പയിലാണ് പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും ഇവ നിരീക്ഷിച്ച് സുരക്ഷാക്രമീകരണങ്ങളില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് പി.എന്‍. രമേഷ്കുമാര്‍ പറഞ്ഞു.

Tags:    
News Summary - sabarimala cctv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.