Posted On
date_range Updated On
date_range ശബരിമല: ഒമ്പതംഗ ബെഞ്ച് ഏഴ് ഭരണഘടന വിഷയങ്ങൾ പരിശോധിക്കും
ന്യൂഡൽഹി: ശബരിമല വിധിക്കെതിരായ പുനഃപരിേശാധന ഹരജികൾ പരിഗണിച്ച് ഒമ്പതംഗ ഭ രണഘടന െബഞ്ചുണ്ടാക്കിയ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിെൻറ വിധി സുപ്രീംകോടതി ശരിവെച്ചു. ശബരിമലക്ക് പുറമെ എല്ലാ മതവിഭാഗങ്ങളെയും െപാതുവായി ബാധിക്കുന്ന ഏഴ് ഭരണഘടന വിഷയങ്ങൾ ഇൗ ഒമ്പതംഗ ബെഞ്ച് പരിശോധിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇൗ മാസം 17ന് കേസിൽ വാദം കേൾക്കും. ഒമ്പതംഗ ബെഞ്ച് തുടരുമെന്ന് നേരത്തേതന്നെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ െബഞ്ച് വ്യക്തമാക്കിയിരുന്നതിനാൽ ഉത്തരവ് ചടങ്ങായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.