ശബരിമല: ശബരിമല വികസനത്തിന് കേന്ദ്രം അനുവദിച്ച 105 കോടിയുടെ പ്രവൃത്തികൾ ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോൻസ് കണ്ണന്താനം പറഞ്ഞു. കേന്ദ്ര സര്‍ക്കാറിെൻറ സ്വദേശി ദര്ശന് പദ്ധതിയില്‍പെടുത്തി സന്നിധാനം, പമ്പ, നിലക്കല്‍, എരുമേലി എന്നിവിടങ്ങളിലേക്കാണ് തുക അനുവദിച്ചത്.
ടെന്‍ഡര്‍ നടപടികള്‍ ജനുവരി 15ന് മുമ്പ് പൂര്‍ത്തിയാക്കുമെന്നും പ്രവൃത്തികള്‍ സംബന്ധിച്ച് സന്നിധാനത്ത് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുെടയും കേന്ദ്ര ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരുെടയും യോഗത്തില്‍ മന്ത്രി പറഞ്ഞു.
പ്രവൃത്തി ആറുമാസത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയണം. ഇപ്പോള്‍ അനുവദിച്ച തുക വേഗത്തില്‍ ചെലവഴിക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ തുക ലഭ്യമാക്കാന്‍ കഴിയും. ശബരിമലയിലെത്തുന്ന കോടിക്കണക്കിന് തീര്‍ഥാടകരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും ദേവസ്വം ബോര്‍ഡും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. പമ്പയിലും സന്നിധാനത്തും നടന്നുവരുന്ന തീര്‍ഥാടന മുന്നൊരുക്കങ്ങളില്‍ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി. ശബരിമലയിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനുള്ള കുന്നാര്‍ അണക്കെട്ടിെൻറ ഉയരം വര്‍ധിപ്പിക്കുക, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സ്ഥലം ലഭ്യമാക്കുക എന്നീ വിഷയങ്ങള്‍ വനം-പരിസ്ഥിതി മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി അനുകൂല തീരുമാനമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലക്കല്‍ ആയുര്‍വേദ യോഗ കേന്ദ്രം തുടങ്ങുന്നതു സംസ്ഥാന സര്‍ക്കാറിെൻറയും ദേവസ്വം ബോര്‍ഡിെൻറയും ഭാഗത്തുനിന്ന് ലഭിക്കുന്ന ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. രാഘവന്, ദേവസ്വം കമീഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദ്, എന്‍ജിനീയര്‍ ജോളി കെ. ഉല്ലാസ്, കേന്ദ്രം ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉച്ചക്ക് 12ന് പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് തിരിച്ച മന്ത്രി 1.30ഓടെ എത്തി. സോപാനം, മാളികപ്പുറം, പുതുതായി പണിയുന്ന അന്നദാനമണ്ഡപം എന്നിവ മന്ത്രി സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.