കൊച്ചി: നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്ക് വേണ്ടിവരുന്ന കുറഞ്ഞ അളവ് ഭൂമി എത്രയെന്ന് നിശ്ചയിക്കാന്‍ വീണ്ടും സാമൂഹികാഘാത പഠനം നടത്തണമെന്ന് ഹൈകോടതി. പഠനസംഘത്തില്‍ വിമാനത്താവള പദ്ധതിയെക്കുറിച്ച് അറിവുള്ള സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തണമെന്നും ഹൈകോടതി നിർദേശിച്ചു.
2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതും കോടതി വിമർശിച്ചു. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഒരു പദ്ധതിക്കായി ആവശ്യമുള്ള കുറഞ്ഞ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. കണ്ണൂര്‍ വിമാനത്താവളത്തിന് മാത്രമാണ് 2300 ഏക്കര്‍ ഭൂമിയുള്ളത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ക്ക് യഥാക്രമം 1300, 700, 373 ഏക്കര്‍ വീതമാണ് ഭൂമിയാണുള്ളത്.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് വലിയ വിമാനത്താവളങ്ങള്‍ക്ക് വേണ്ടത് കുറഞ്ഞത് 1200 ഏക്കര്‍ ഭൂമിയാണ്. ശബരിമല വിമാനത്താവളത്തിനായി 2263 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റും അനുബന്ധമായി കിടക്കുന്ന 307 ഏക്കര്‍ ഭൂമിയും ഏറ്റെടുക്കാനുള്ള നടപടിയുടെ ഭാഗമായി സര്‍ക്കാര്‍ ഏപ്രില്‍ 25നാണ് പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.