ശബരിഗിരി പദ്ധതി; ആറാം നമ്പർ ജനറേറ്ററും കത്തി നശിച്ചു

പത്തനംതിട്ട:  ശബരിഗിരി പദ്ധതിയിലെ ആറാം നമ്പർ ജനറേറ്റർ കത്തി നശിച്ചു. ജനറേറ്ററിന്റെ കൊയിലാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. തീ പടരുന്നത് ശ്രദ്ധയിപ്പെട്ട ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് തീ അണക്കുകയായിരുന്നു.


ഇതോടെ 60 മെഗാവാട്ട് വൈധ്യുതിയുടെ കുറവുണ്ടാകും. നേരത്തെ നാലാം നമ്പർ ജനറേറ്റർ കത്തിയിരുന്നു. അന്നുമുതൽ 55 മെഗാ വാട്ടിന്റെ ഉല്പാദനക്കുറവുണ്ടായിരുന്നു .ആറാം നമ്പർ ജനറേറ്റർ കൂടെ കത്തിനശിച്ചതോടെ നിലവിൽ 115 മെഗാവാട്ട് വൈധ്യുതിയുടെ കുറവാണുള്ളത്. ലോഡ്ഷെഡിങ് വേണ്ടിവരില്ലെന്നാണ് സൂചന അതേസമയം പ്രശ്നം പരിഹരിക്കാൻ മാസങ്ങളെടുക്കുമെന്ന് അധികൃതർ അറിയിച്ചു.


കനത്ത മഴയെത്തുടർന്ന് ഡാമുകളിൽഇ വെള്ളം വെറുതെ തുറന്നുവിടേണ്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ശബരിഗിരിയിൽ പ്രധാന ഡാമായ കക്കി തിങ്കളാഴ്ച തുറന്നേക്കും. വൈധ്യുതി ഉത്പാദനം കുറഞ്ഞത് കരണമായാണ് ടാം തുറന്നുവിടുന്നത്.


ഏപ്രിൽ ഒന്നിന് രാത്രിയിലുണ്ടായ തീപിടുത്തത്തിലാണ് നാലാം നമ്പർ ജനറേറ്റർ പ്രവർത്തനരഹിതമായത്‌. അതിന്റെ പണികൾ നടന്നു വരികയാണ്. അകെ ആറ് ജനറേറ്ററുകളാണ് ഉള്ളത്. കാലപ്പഴക്കമുള്ളതിനാലാണ് ഇപ്പോൾ ജനറേറ്ററുകൾക്ക് പ്രശ്നമുണ്ടായതെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു .

Tags:    
News Summary - sabarigiripolicygeneratorburned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.