രാഹുലിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു, ജാമ്യാപേക്ഷ 16ന് പരിഗണിക്കും

പത്തനംതിട്ട: ബലാത്സംഗ പരാതിയിൽ മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തില്‍ എം.എൽ.എയെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റഡിയിൽ വിട്ടത്. അപേക്ഷ പരിഗണിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിനെ കസ്റ്റഡിയിൽ വിട്ടത്. 15ന് വൈകീട്ട് കോടതിയിൽ ഹാജരാക്കാനാണ് പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

രാഹുലിന്‍റ് ജാമ്യാപേക്ഷ ഇനി 16നാണ് പരിഗണിക്കുക. മാവേലിക്കര സബ് ജയിലിലുള്ള രാഹുലിനെ വൈദ്യപരിശോധന നടത്തിയശേഷം രാവിലെ 11 മണിയോടെയാണ് കോടതിയിൽ എത്തിച്ചത്.

കസ്റ്റഡി അപേക്ഷ പരിഗണിക്കും മുൻപ് ജാമ്യപേക്ഷ പരിഗണിക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും പ്രതിഭാഗം വാദിച്ചു. പരാതിക്കാരിയുടെ മൊഴിയെടുത്തത് വിഡിയോ കോൺഫറൻസിങ് വഴിയാണ്. മൊഴിയെടുത്താൽ മൂന്ന് ദിവസത്തിനകം ഒപ്പിടണം എന്ന നിയമം പാലിച്ചില്ല, കേസെടുത്തത് നടപടിക്രമങ്ങൾ പാലിക്കാതെയാണ് എന്നെല്ലാമാണ് പ്രതിഭാഗം ചൂണ്ടിക്കാണിച്ചു.

രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്ന് പ്രതിഭാഗം വാദിച്ചു. ഭരണഘടനാവകാശ ലംഘനമുണ്ടായെന്നും രാഹുലിന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു.

തന്നെ കൊണ്ടുനടന്ന് പ്രദർശിപ്പിക്കാൻ ശ്രമമാണെന്നും രാഹുൽ വാദിച്ചു. അറസ്റ്റ് ചെയ്തപ്പോൾ തന്നെ അത്യാവശ്യ സമയം കസ്റ്റഡിയിൽ വച്ചിട്ടുണ്ട്. മെനഞ്ഞെടുത്ത കഥയാണെന്നും പ്രതിഭാഗം ആവര്‍ത്തിച്ചു.

ഇലക്ട്രോണിക് വസ്തുക്കൾ കണ്ടെടുക്കാൻ ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പാലക്കാട് കൊണ്ടുപോയി തെളിവെടുക്കണമെന്നും മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. അറസ്റ്റ് നോട്ടീസിൽ ഒപ്പിടാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. തുടർന്ന് കോടതി രാഹുലിനെ മൂന്ന് ദിവസത്തേക്ക് എസ്.ഐ.ടി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പത്തനംതിട്ട എ.ആർ ക്യാമ്പിലേക്ക് ആണ് രാഹുലിനെ ആദ്യം കൊണ്ടുപോകുക.

കസ്റ്റഡിയിലുള്ള രാഹുലിനെ പീഡനം നടന്ന പത്തനംതിട്ടയിലെ ഹോട്ടലിലടക്കം എത്തിച്ച് തെളിവെടുക്കാനാണ് പൊലീസിന്റെ തീരുമാനം. അതിജീവിതയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈലും ലാപ്ടോപ്പും കണ്ടെത്തിയിട്ടില്ല. ഇതിനായി അടൂരും പാലക്കാടും രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.

കസ്റ്റഡിയിലുള്ള രാഹുലിനെ പീഡനം നടന്ന പത്തനംതിട്ടയിലെ ഹോട്ടലിലടക്കം എത്തിച്ച് തെളിവെടുക്കാനാണ് പൊലീസിന്റെ തീരുമാനം. അതിജീവിതയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈലും ലാപ്ടോപ്പും കണ്ടെത്തിയിട്ടില്ല. ഇതിനായി അടൂരും പാലക്കാടും രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. 

Tags:    
News Summary - Rahul left in police custody for three days, bail plea to be considered on 16th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.