19കാരി കുഴഞ്ഞുവീണ് മരിച്ചു

പാനൂർ: ഓൺലൈൻ സർവിസ് സെന്ററിൽ എത്തിയ 19കാരി കുഴഞ്ഞുവീണുമരിച്ചു. ചമ്പാട് അരയാക്കൂലിലെ നെല്ലിയുള്ളതിൽ തൈപ്പറമ്പത്ത് റഫീഖ് - ഷെമീന ദമ്പതികളുടെ മകൾ ഫാത്തിമ റെന (19)യാണ് മരിച്ചത്.

ഇന്നലെ രാവിലെ പൂക്കോത്തെ ഗ്ലോബൽ ടെക്ക് സെൻററിൽ എത്തിയതായിരുന്നു. ഇവിടെ വെച്ച് കുഴഞ്ഞുവീണ ഉടൻ പാനൂർ ന്യൂക്ലിയസ് ആശുപത്രിയിലും തലശേശരി ഇന്ദിരാഗാന്ധി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സന ഫാത്തിമ ഏക സഹോദരിയാണ്. മയ്യിത്ത് പാനൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. 

Tags:    
News Summary - 19-year-old dies of heart attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.