​ഐഷ പോറ്റി സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നു; ‘എന്നെ ഇനി വർഗവഞ്ചകിയെന്ന് വിളി​ച്ചേക്കാം, വിമർശനങ്ങൾ കൂടുതൽ ശക്തയാക്കും’

തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവും മുൻ എം.എൽ.എയുമായ ​ഐഷ പോറ്റി പാർട്ടി വിട്ടു. കോൺഗ്രസിൽ ചേർന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ദീപ ദാസ് മുൻഷി, ​കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ​കൊടിക്കുന്നിൽ സുരേഷ്, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ ചേർന്ന് ഐഷയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു.

ദേശിയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച ബിജെപി സർക്കാരിനെതിരെ ലോക്ഭവന് മുന്നിൽ കെപിസിസി നടത്തിയ രാപ്പകൽ സമര പരിപാടിയിൽ നാടകീയമായാണ് ഐഷ പോറ്റി പാർട്ടിമാറ്റം പ്രഖ്യാപിച്ചത്. കോൺഗ്രസിന്റെ മൂവർണ ഷാൾ അണിയിച്ച് അവരെ സ്വീകരിച്ചു. വിമർശനങ്ങളെ താൻ ഭയക്കുന്നില്ലെന്ന് ഐഷ പോറ്റി പ്രതികരിച്ചു.

‘എനിക്കെതി​രെ ഇനിമുതൽ​ സോഷ്യൽ മീഡിയയിൽ കടുത്ത ആക്രമണം ഉണ്ടാകും എന്നറിയാം. വർഗ വഞ്ചകിയെന്ന് വിളിച്ചേക്കും. എന്നാൽ, അറിഞ്ഞുകൊള്ളുക എന്നെ എത്ര വിമർശിച്ചാലും അതെന്നെ കൂടുതൽ ശക്തയാക്കും. എന്റെ പ്രിയപ്പെട്ട സഖാക്കൾക്ക് എന്നോട് ദേഷ്യം വരുന്നുണ്ടാകും. സാരമില്ല. എനിക്ക് അ​വരോടൊക്കെ ഇഷ്ടമാണ്. കുറച്ച് ഡിസിഷൻ മേക്കേഴ്സ് ആണ് എ​ന്നെ ദ്രോഹിച്ചത്. ജീവനുള്ള കാലത്തോളം എല്ലാ പാർട്ടിയിലും ജാതിമതങ്ങളിലും ഒക്ക ഉള്ള മനുഷ്യരോടൊപ്പം കാണും. ആർക്കും ദേഷ്യം തോന്നണ്ട. എന്റെ ജോലിയും സ്വകാര്യ സന്തോഷങ്ങളും അടക്കം ത്യജിച്ചാണ് പൊതുപ്രവർത്തനം നടത്തിയത്. ഞാൻ ഇനിയും ഇങ്ങനെ തന്നെ മുന്നോട്ടുപോകും’ -ഐഷ പോറ്റി പറഞ്ഞു.

സി.പി.എമ്മിനെ പ്രതിനിധീകരിച്ച് കൊട്ടാരക്കര നിയമസഭ മണ്ഡലത്തിൽ തുടർച്ചയായി മൂന്നുതവണ എം.എൽ.എ ആയ ​ഐ​ഷാ പോ​റ്റി, 2016ൽ 42,632 വോ​ട്ടിെൻറ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ചത്. 2006ൽ ​ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യി​ൽ​നി​ന്ന് മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്ത ഇവർ, തു​ട​ർ​ന്ന് ന​ട​ന്ന ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ച്ചു. 1977 മു​ത​ല്‍ തു​ട​ര്‍ച്ച​യാ​യി ഏ​ഴു ത​വ​ണ ബാ​ല​കൃ​ഷ്ണ പി​ള്ള കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി വി​ജ​യി​ച്ച മണ്ഡലമാണിത്. 2006 ൽ ​പി. അ​യി​ഷ പോ​റ്റി​യെ രം​ഗ​ത്തി​റ​ക്കി​യ സി.​പി.​എം ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യി​ൽ നി​ന്ന് മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ച്ചു. 2011 ലും 2016 ​ലും അ​യി​ഷ പോ​റ്റി​യി​ലൂ​ടെ സി.​പി.​എം മ​ണ്ഡ​ലം നി​ല​നി​ര്‍ത്തി.

ഏതാനും നാളുകളായി സി.പി.എമ്മുമായി അകലം പാലിച്ചിരുന്ന ഐഷ പോറ്റി, കഴിഞ്ഞ വർഷം കൊ​ട്ടാ​ര​ക്ക​രയിൽ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​ സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെടുത്തിരുന്നു. ഇതോടെ പാർട്ടി കേന്ദ്രങ്ങളിൽനിന്ന് ഐഷക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. എ​ല്ലാ രാ​ഷ്ട്രീ​യ​ക്കാ​രും ഉ​മ്മ​ൻ ചാ​ണ്ടി​യെ ക​ണ്ട് പ​ഠി​ക്ക​ണമെന്നും ന​ല്ല​ത് ചെ​യ്താ​ൽ ന​ല്ല​തെ​ന്ന് പ​റ​യ​ണമെന്നും അ​തി​ന​ക​ത്ത് രാ​ഷ്ട്രീ​യം പാ​ടി​ല്ലെ​ന്നും ഐഷ പറഞ്ഞിരുന്നു.  

Tags:    
News Summary - cpm leader aisha potty joins congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.