വിലസ്ഥിരത ഫണ്ട് കുടിശ്ശിക ലഭിക്കാതെ റബർ കർഷകർ

കേളകം: റബർ കർഷകർക്കുള്ള വിലസ്ഥിരത ഫണ്ട് കുടിശ്ശിക വിതരണം നടത്താതെ സർക്കാർ. 2019 ജൂണിന് ശേഷമുള്ള സബ്​സിഡി തുക കർഷകർക്ക് ഇനിയും ലഭിച്ചിട്ടില്ല.

റബർ കർഷകരെ സഹായിക്കുന്നതിന് സർക്കാർ നടപ്പാക്കിയ റബർ വില സ്ഥിരത പദ്ധതി പ്രകാരം അർഹരായ കർഷകർക്കുള്ള സാമ്പത്തിക സഹായ വിതരണം ഒരു വർഷത്തിലധികം കുടിശ്ശികയായിട്ടുണ്ട്​. 2019 മേയ് 30 വരെയുള്ള ധനസഹായമാണ് ഇതുവരെ ലഭിച്ചത്.

റബർ വിലയിടിവിൽ വരുമാനം മുട്ടി​ കടക്കെണിയിലായ കർഷകർ നിത്യ ചെലവിനായി നെട്ടോട്ടത്തിലാണിപ്പോൾ. മഴ മൂലം റബർ ഉൽപാദനവും നിലച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ റബർ ബോർഡ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. റബർ സബ്​സിഡി ഉയർത്തണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് നൽകിക്കൊണ്ടിരുന്ന സബ്​സിഡി വിതരണം അനിശ്ചിതമായി നീളുന്നത്.

2015 ജൂലൈയിലാണ് യു.ഡി.എഫ് സർക്കാർ വിലസ്ഥിരത ഫണ്ട് എന്ന പേരിൽ സബ്​സിഡി തുടങ്ങിയത്.കമ്പോളവിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസം കർഷക​െൻറ ബാങ്ക് അക്കൗണ്ട് മുഖേന നൽകുകയായിരുന്നു.

റബർ ബോർഡി​െൻറ സഹകരണത്തോടെ റബർ ഉൽപാദക സംഘങ്ങളെ ഉൾപ്പെടുത്തിയിരുന്ന പദ്ധതിയിൽ നാലുലക്ഷം പേർ തുടക്കത്തിലുണ്ടായിരുന്നു. ഇപ്പോൾ അംഗങ്ങൾ 10 ലക്ഷത്തിലധികമായി. അഞ്ചുഘട്ടം പൂർത്തിയാക്കി നിലവിൽ ആറാം ഘട്ടത്തിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കാൻ സർക്കാർ ഇതിനകം ഉത്തരവായിട്ടുണ്ട്.

Tags:    
News Summary - Rubber farmers without receiving price stability fund arrears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.