Posted On
date_range Updated On
date_range ആർ. എസ്. എസ് പ്രവര്‍ത്തകന്‍റെ കൊല: സംഭവ സ്ഥലം കണ്ടയാള്‍ കുഴഞ്ഞു വീണ് മരിച്ചു
പാലക്കാട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന ആർ.എസ്.എസ് പ്രവർത്തകന്‍റെ കൊലപാതകം നടന്ന സ്ഥലം കണ്ട മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു. മമ്പുറത്ത് കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ (27) വെട്ടിക്കൊന്ന സ്ഥലം കണ്ട മരുതറോഡ് സ്വദേശി രാമുവാണ് (56) കുഴഞ്ഞുവീണ് മരിച്ചത്.
സംഭവസ്ഥലത്ത് രക്തം തളംകെട്ടി നില്‍ക്കുന്നത് കണ്ടാണ് രാമു കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും അല്‍പം മുമ്പ് മരിക്കുകയായിരുന്നുവെന്നാണ് വിവരം. ബൈക്കില്‍ വരുമ്പോള്‍ കാറിലെത്തിയ സംഘം സഞ്ജിത്തിനെ ഇടിച്ചു വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.