കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ക​ലു​ങ്കി​ന്റെ അ​ടി​ഭാ​ഗം ദ്ര​വി​ച്ച് ക​മ്പി പു​റ​ത്തെ​ത്തി​യ നി​ല​യി​ൽ

കൂടോത്തമ്മൽ-വേലിയമ്പം റോഡ് നിർമാണത്തിൽ വ്യാപക ക്രമക്കേട്

പ​ന​മ​രം: പി.​ഡ​ബ്ല്യു.​ഡി ക​ൽ​പ​റ്റ സ​ബ് ഡി​വി​ഷ​നി​​ലെ കൂ​ടോ​ത്തു​മ്മ​ൽ- നെ​ല്ലി​യ​മ്പം-​വേ​ലി​യ​മ്പം റോ​ഡ് പ്ര​വൃ​ത്തി​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ളും അ​പാ​ക​ത​ക​ളും ഉ​ള്ള​താ​യി പ​രാ​തി. നാ​ല് കോ​ടി രൂ​പ ചി​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന 3.450 കി. ​മീ​റ്റ​ർ റോ​ഡി​ൽ കാ​ല​പ്പ​ഴ​ക്ക​മു​ള്ള ക​ലു​ങ്കു​ക​ൾ അ​തേ​പ​ടി നി​ല​നി​ർ​ത്തു​ക​യും മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഓ​വു​ചാ​ൽ നി​ർ​മി​ക്കു​ക​യോ ചെ​യ്യാ​തെ 12 അ​ടി വീ​തി​യി​ൽ റോ​ഡ് ടാ​റി​ങ് ന​ട​ത്തു​ക​യാ​ണെ​ന്ന് ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ക്കു​ന്നു.

12 അ​ടി വീ​തി​കൂ​ടാ​തെ ര​ണ്ടു വ​ശ​ങ്ങ​ളി​ലാ​യി ര​ണ്ട​ടി വീ​തം കോ​ൺ​ക്രീ​റ്റ് ചെ​യ്ത് റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ക​രാ​റു​കാ​ര​നും ഉ​ദ്യോ​ഗ​സ്ഥ​രും ശ്ര​മി​ക്കു​ന്ന​ത്. ക​ലു​ങ്ക് പൊ​ളി​ച്ചു​പ​ണി​യാ​തെ റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് ക​ലു​ങ്കി​ന്റെ അ​ടി​ഭാ​ഗം ദ്ര​വി​ച്ച് ക​മ്പി പു​റ​ത്തേ​ക്ക് കാ​ണു​ന്നു​ണ്ട്. റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ ക​ലു​ങ്ക് ത​ക​ർ​ന്നു അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് ആ​രോ​പ​ണം. ജെ.​സി.​ബി ഉ​പ​യോ​ഗി​ച്ച് ഇ​പ്പോ​ൾ റോ​ഡ് നി​ര​ത്തു​ന്ന​ത് അ​ശാ​സ്ത്രീ​യ​മാ​യും റോ​ഡി​ന്റെ അ​ലൈ​ൻ​മെ​ന്റ് പാ​ലി​ക്കാ​തെ​യു​മാ​ണെ​ന്ന് ആ​ക്ഷ​ൻ ക​മ്മി​റ്റി ആ​രോ​പി​ക്കു​ന്നു.

റോ​ഡ് പ്ര​വൃ​ത്തി​യി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി.​ഡ​ബ്ല്യു.​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യും നേ​രി​ട്ട് കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നെ​ങ്കി​ലും നി​ഷേ​ധാ​ത്മ​ക സ​മീ​പ​ന​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പ​വ​ത്ക​രി​ച്ച് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. വ​കു​പ്പ്മ​ന്ത്രി, എം.​എ​ൽ​എ, ക​ല​ക്ട​ർ, പി.​ഡ​ബ്ല്യു.​ഡി ചീ​ഫ് എ​ൻ​ജി​നീ​യ​ർ, പി.​ഡ​ബ്ല്യു.​ഡി സൂ​പ്ര​ണ്ടി​ങ് എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു. ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ: ശ​രീ​ഫ് അ​ക്കാ​ട്ട് (ക​ൺ.), സി.​കെ. രാ​ജ​ൻ, കെ. ​ഗ​ഫൂ​ർ (ജോ. ​ക​ൺ.), സി.​എം. ജ​യേ​ഷ് (ചെ​യ​ർ.), ടി.​ജെ. ജി​ജോ, എ.​കെ. നൗ​ഫ​ൽ (വൈ​സ് ചെ​യ​ർ.), സി.​കെ. കു​ഞ്ഞി​മൂ​സ (ട്ര​ഷ.).

Tags:    
News Summary - Widespread Irregularities Alleged in Kudothummal-Veliyambam Road Construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.