അടൂർ പ്രകാശിന്റെ ആരോപണത്തിൽ പ്രതികരണവുമായി കെ. മുരളീധരൻ: ‘മുമ്പ് ഞാൻ പറഞ്ഞപ്പോൾ എല്ലാവരും കൂടെ കൊത്തിപറിച്ചു, എന്റെ മേക്കിട്ട് കയറി’

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ചില കാര്യങ്ങൾ പത്രം വായിച്ചിട്ടാണ് അറിയുന്നത് എന്ന് മുമ്പ് താൻ പറഞ്ഞപ്പോൾ എല്ലാവരും ത​ന്റെ മേക്കിട്ട് കയറിയതായി മുരളീധരൻ ഓർമിപ്പിച്ചു. ഇപ്പോൾ ഏതായാലും തനിക്ക് ആ പരാതിയില്ല എന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ മുമ്പ് പരാതി പറഞ്ഞ സമയത്ത് എല്ലാവരും കൂടെ കൊത്തിപറിച്ചു. പാർട്ടി വേദിക്ക് അകത്തു പറയണം, ഇങ്ങനെ പെരുമാറുന്നത് ശരിയല്ല തുടങ്ങി എന്തൊക്കെ ഉപദേശങ്ങൾ ആയിരുന്നു.

ഇപ്പോൾ ആൾക്കാരൊക്കെ അഭിപ്രായം പറയാതെ എല്ലാവരും ശരം വിട്ടപോലെ പായുന്നുണ്ടല്ലോ. ചില കാര്യങ്ങൾ പത്രം വായിച്ചിട്ടാണ് അറിയുന്നത് എന്ന് മുമ്പ് ഞാൻ പറഞ്ഞപ്പോൾ എല്ലാവരും എ​ന്റെ മേക്കിട്ട് കയറി. ഇപ്പോൾ ഏതായാലും എനിക്ക് ആ പരാതിയില്ല’ -അദ്ദേഹം പറഞ്ഞു

കൂടിയാലോചനകൾ മുഖ്യമന്ത്രി നടത്തുന്നില്ല എന്നാുണാ എന്ന ചോദ്യത്തിന് ‘അറിയിക്കേണ്ട കാര്യങ്ങൾ എന്നെ അറിയിക്കാറുണ്ട്’ എന്നായിരുന്നു മുരളിയുടെ മറുപടി. ‘ഞാൻ അദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന മന്ത്രിയാണ്. എന്നെ അറിയിക്കേണ്ട കാര്യങ്ങൾ എന്നെ മുഖ്യമന്ത്രി അറിയിക്കാറുണ്ട്. കെപിസിസി പ്രസിഡന്റ് കാബിനറ്റിൽ അംഗം ആയതുകൊണ്ട് ഞങ്ങൾ നിരന്തരം കാണാറും ആശയവിനിമയം നടത്താറുമുണ്ട്. ഇപ്പോ എനിക്ക് ഒരു പരാതിയും ഇല്ല’ -അദ്ദേഹം പറഞ്ഞു.

മന്ത്രിമാരെ വഴിയിൽ തടയുന്ന സംഭവത്തിലും മുരളീധരൻ പ്രതികരിച്ചു. സിപിഎം എന്തിനാണ് ഈ സമരത്തിൽ പോയി ചാടിയത് എന്ന് അറിഞ്ഞുകൂടെന്ന് അദ്ദേഹം പരിഹസിച്ചു. ‘അമിത് ഷായെ കരിങ്കൊടി കാണിച്ചത് യൂത്ത് കോൺഗ്രസുകാരാണ്. ഞങ്ങളെയൊക്കെ കരിങ്കൊടി കാണിച്ചാണ് അതിന്റെ വൈരാഗ്യം തീർക്കുന്നത്. അത് കാണിച്ചു പോയിക്കോട്ടെ, ഞങ്ങൾക്ക് അതിൽ പരാതി ഒന്നുമില്ല.

പക്ഷേ ഡിസിസി ഓഫിസ് ആക്രമിച്ചതിനെതിരായിട്ടാണ് യൂത്ത് കോൺഗ്രസ് പ്രകടനം നയിച്ചത്. അതിന് നേരെ കല്ലെടുത്ത് എറിയേണ്ട ആവശ്യം എന്താ. ഞാൻ ഇന്നലെ പറഞ്ഞ ഒരു കാര്യം ആവർത്തിക്കുകയാണ്. യൂത്ത് കോൺഗ്രസ് യുവമോർച്ച സംഘർഷം വന്നാൽ തങ്ങൾ പുറംതള്ളപ്പെട്ടു പോകുമോ എന്നുള്ള സംശയത്തിൽ പിണറായി വിജയൻ ആസൂത്രണം ചെയ്ത ഒരു സംഭവമാണ് മിനിഞ്ഞാന്ന് ഉണ്ടായത്. അതിനെ തുടർന്നുള്ള പ്രതിഷേധങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പക്ഷേ വഴിയിൽ തടയുന്ന സിസ്റ്റത്തിനോട് ഞങ്ങൾ യോജിക്കില്ല. അങ്ങനെ വന്നാൽ നടപടി എടുക്കേണ്ട സമയത്ത് നടപടി എടുക്കും. കരിങ്കൊടി കാണിക്കുന്നത് കുഴപ്പമൊന്നുമില്ല’ -അദ്ദേഹം പറഞ്ഞു.

മന്ത്രി കെ എം ഷാജിയെ റോഡിൽ തടഞ്ഞ് ഔദ്യോഗിക വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു. നടന്നു പോകേണ്ട അവസ്ഥ വന്നു. കുറച്ചൊക്കെ ആത്മസംയമനം പാലിക്കാനാണ് ഞങ്ങൾ വിചാരിക്കുന്നത്. അത് ദൗർബല്യമായിട്ട് കാണരുത്. ഈ സംഭവങ്ങൾ ആവർത്തിച്ചാൽ ശക്തമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. കരിങ്കൊടി കാണിക്കുന്നതിനെ ഞങ്ങൾ അതിനെ സ്വാഗതം ചെയ്യുന്നു. കുഴപ്പമൊന്നുമില്ല, അവർ കാണിച്ചു പോയിക്കോട്ടെ. പക്ഷേ അതിന്റെ പേരിൽ വഴിയിൽ തടഞ്ഞ് മന്ത്രിമാരെ കാറിൽ നിന്ന് ഇറക്കി വിടാൻ ശ്രമിച്ചാൽ അതിശക്തമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഇനി ഉണ്ടാകും. നടപടി എടുക്കേണ്ട സമയത്ത് നടപടി ഉണ്ടാകും. ഇനി തടയുന്ന സംഭവങ്ങൾ ആവർത്തിച്ചാൽ നടപടി ഉണ്ടാകും’ -മുരളീധരൻ പറഞ്ഞു. 

Tags:    
News Summary - K Muraleedharan reacts to Adoor Prakash allegation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.