അർത്ത​ുങ്കൽ പള്ളി ശിവക്ഷേത്രമായിരുന്നെന്ന വാദവുമായി സംഘ്​പരിവാർ

​ആലപ്പുഴ: മതസൗഹാർദത്തിന്​ പേരുകേട്ട അർത്തുങ്കൽ പള്ളി ഹിന്ദു ക്ഷേത്രമായിരുന്നു എന്ന​ കുപ്രചാരണവുമായി സംഘ്​പരിവാർ. പ്രശസ്​ത ക്രൈസ്​തവ ദേവാലയം ശിവക്ഷേത്രമാണെന്ന്​ ട്വിറ്ററിൽ കുറിച്ച പ്രമുഖ ആർ.എസ്​.എസ്​ സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ്​ അവിടെ ഉദ്​ഖനനം നടത്തിയാൽ തകർന്ന ക്ഷേത്രാവശിഷ്​ടങ്ങൾ ലഭിക്കുമെന്നും പറയുന്നു.

ഇത്​ വീണ്ടെടുക്കുക എന്ന ജോലിയാണ്​ ഹിന്ദുക്കൾ ചെയ്യേണ്ടതെന്ന്​ പറയുന്ന മോഹൻദാസ്​ അൾത്താരയുടെ നിർമാണത്തിനി​െട ക്ഷേത്രാവശിഷ്​ടങ്ങൾ കണ്ട്​ പരിഭ്രമിച്ച പാതിരിമാർ ജ്യോത്സനെ കണ്ട്​ ഉ​​പദേശം നേടിയെന്നും അങ്ങനെ അൾത്താര മാറ്റി സ്ഥാപിച്ചു എന്നുമുള്ള വിചിത്ര വാദവും നിരത്തുന്നുണ്ട്​.

17ാം നൂറ്റാണ്ടിൽ പോർചുഗീസുകാർ പണിത വിശുദ്ധ സെബസ്ത്യാനോസി​​​െൻറ നാമത്തിലുള്ള ഈ ദേവാലയം പ്രമുഖ തീർഥാടനകേന്ദ്രമാണ്. കേരളത്തിലെ ഏഴാമത്തെയും ആലപ്പുഴ രൂപതയിലെ ആദ്യത്തെ ബസിലിക്കയുമാണ് അർത്തുങ്കൽ. ജനുവരി 20ന്​ നടക്കുന്ന തിരുനാളിൽ ജാതിമത ഭേദമന്യേ പതിനായിരങ്ങളാണ്​ എത്താറുള്ളത്​.

ശബരിമല ദർശനം കഴിഞ്ഞെത്തുന്ന അയ്യപ്പഭക്തർ അർത്തുങ്കൽ പള്ളിയിൽ എത്തി പ്രാർഥിച്ച്​ നേർച്ച സമർപ്പിച്ച് മാലയൂരുന്ന പതിവ്​ കാലങ്ങളായുള്ള ആചാരമാണ്​. ക്രൈസ്​തവരും മറ്റ്​ വിഭാഗങ്ങളും ഒരുപോലെ പവിത്രമായി കരുതുന്ന അർത്തുങ്കൽ പള്ളിക്കെതിരായ സംഘ്​പരിവാർ നീക്കം കേരളത്തിലെ സാമൂഹിക അന്തരീക്ഷം തകർക്കാനുള്ള ഗൂഢശ്രമമാണെന്നാണ്​ ആക്ഷേപം.
 

Tags:    
News Summary - RSS Scholar TG Mohandas Argued that Arthunkal Church is a Shiva Temple -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.