ലോക്സഭ തെരഞ്ഞെടുപ്പ്: ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് കേരളത്തിലേക്ക്

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് കേരളത്തിൽ പര്യടനം നടത്തും. തെരഞ്ഞെടുപ്പ് പ്രവർത്തന പ്ലാനുകൾ തയാറാക്കാനാണ് സന്ദർശനം. ഏതാനും സ്ഥലങ്ങളിൽ മാത്രമായിരിക്കും മോഹൻ ഭഗവതിന്‍റെ സന്ദർശനം.

ലോക്സഭ തെരഞ്ഞെടുപ്പിൽ ചില സീറ്റുകൾ ലക്ഷ്യമിട്ട് ബി.ജെ.പി ചർച്ചകൾ സജീവമാക്കിയെന്നാണ് റിപ്പോർട്ടുകൾ. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് പരിഗണിക്കപ്പെടുന്ന പുതുമുഖങ്ങളിൽ ഒരാളാകുമെന്നാണ് കരുതുന്നത്.

സഹകരണ മേഖലയിലെ കൊള്ളക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ സുരേഷ് ഗോപി സഹകാരി സംരക്ഷണ പദയാത്ര നടത്തിയിരുന്നു. സുരേഷ് ഗോപിക്ക് തൃശൂരിൽ മത്സരിക്കാനുള്ള കളമൊരുക്കുകയാണ് ഇ.ഡി എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വിമർശിച്ചത്.

Tags:    
News Summary - RSS chief to visit Kerala ahead of Loksabha Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.