Posted On
date_range Updated On
date_range തൃശൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു; മൂന്നുപേർക്ക് പരിക്ക്
കുന്നംകുളം: തൃശൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു. പുത്തുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപ് (36 വയസ്സ്) ആണ് കൊല്ലപ്പെട്ടത്. മൂന്നുപേർക്ക് വെട്ടേൽക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി പതിനൊന്നോടെ എരുമപ്പെട്ടി ഇയ്യാൽ ചിറ്റിലങ്ങോടാണ് സംഭവം. സനൂപ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. വിപിൻ, ജിത്തു, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.
ആർ.എസ്.എസ് ബജ്രംഗ്ദൾ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് സി.പി.എം പറഞ്ഞു. എട്ടോളം പേർ പതിയിരുന്ന് വാളും കത്തിയുമായി ആക്രമിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. സുഹൃത്തിനെ ചിറ്റിലങ്ങാട് എത്തിച്ച് തിരിച്ചുവരുേമ്പാഴാണ് ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.