എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഹാഷിഷ് ഓയിൽ പിടികൂടിയ ആർ.പി.എഫ്, റെയിൽവെ പൊലീസ് സംഘം. ഉൾച്ചിത്രത്തിൽ പിടികൂടിയ ഹാഷിഷ് ഓയിൽ
നാലാം പ്ലാറ്റ്ഫോമിൽ ഒരുപൊതി, തുറന്നപ്പോൾ 20 ലക്ഷത്തിന്‍റെ ഹാഷിഷ് ഓയിൽ!; എറണാകുളത്ത് വൻ ലഹരി വേട്ട
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് 20ലക്ഷം രൂപയിലധികം വിലവരുന്ന ഒരു കിലോ ഹാഷിഷ് ഓയിൽ പിടികൂടി. പ്ലാറ്റ്ഫോം നമ്പർ നാലിൽ റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്) തിങ്കളാഴ്ച രാവിലെ പരിശോധന നടത്തുന്നതിനിടെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഹാഷിഷ് ഓയിൽ കണ്ടെത്തിയത്.
ഹാഷിഷ് ഓയിലിന്‍റെ ഉറവിടത്തെക്കുറിച്ചും ഇത് റെയിൽവേ സ്റ്റേഷനിൽ ഉപക്ഷേിച്ചവരെക്കുറിച്ചും വിശദ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രെയിനുകളിൽ പരീശോധന കർശനമാക്കുന്നതിന്റെ ഭാഗമായി പകലും രാത്രിയിലും റെയിൽവേ സ്റ്റേഷൻ പരിസരമടക്കം ആർ.പി.എഫ് സംഘത്തിന്‍റെ കർശന നിരീക്ഷണത്തിലാണ്.
ആർ.പി.എഫ് ഡിവിഷനൽ സീനിയർ സുരക്ഷാ കമീഷണർ മുഹമ്മദ് ഹനീഫിന്‍റെ നിർദ്ദേശ പ്രകാരം അസി. കമീഷണർ രതീഷ് ബാബു, ഇൻസ്പെക്ടർ ബിനോയി ആന്‍റണി എന്നിവരുടെ നേതൃത്തിൽ ആർ.പി.എഫ് എറണാകുളം സൗത്ത് സി.പി.ഡി.എസ് സംഘവും റെയിൽവേ പോലീസ് എറണാകുളം ഡിവൈ.എസ്.പി ജോർജ് ജോസഫ്, സബ് ഇൻസ്പെക്ടർ സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.