ചീഫ് ജസ്റ്റിസിനെതിരെ കെപിസിസിയുടെ വിവാദ എക്സ് പോസ്റ്റ്; ചുമതലക്കാരനെ സ്ഥാനത്ത് നിന്ന് നീക്കി

തിരുവനന്തപുരം: ഇന്ത്യയുടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ ഔദ്യോഗിക എക്സ് (ട്വിറ്റർ) പേജിലൂടെ വിവാദ പോസ്റ്റിട്ട വ്യക്തിയെ ചുമതലകളിൽ നിന്ന് നീക്കിയതായി കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ് അറിയിച്ചു. കെ.പി.സി.സി നേതൃത്വത്തിന്‍റെ അറിവോ സമ്മതമോ കൂടിയാലോചനയോ ഇല്ലാതെയാണ് വിവേകശൂന്യമായ ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാമർശം ഔദ്യോഗിക പേജിൽ വന്നതെന്ന് പാർട്ടി പരിശോധിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ നിഷ്പക്ഷത സംബന്ധിച്ച് കോൺഗ്രസ് പാർട്ടിക്ക് യാതൊരുവിധ അഭിപ്രായവ്യത്യാസവുമില്ല. അതിന് വിരുദ്ധമായി സാമൂഹ്യമാധ്യമങ്ങളിൽ വരുന്ന അഭിപ്രായപ്രകടനങ്ങൾ കെ.പി.സി.സി നേതൃത്വത്തിന്‍റെ നിലപാടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചീഫ് ജസ്റ്റിസിനെതിരായ പോസ്റ്റ് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചതിനെ തുടർന്നാണ് പാർട്ടി നേതൃത്വം അടിയന്തരമായി ഇടപെട്ട് പോസ്റ്റ് പിൻവലിക്കുകയും ചുമതലക്കാരനെതിരെ നടപടിയെടുക്കുകയും ചെയ്തത്.

Tags:    
News Summary - Controversial X Post Against Chief Justice: KPCC Removes Official Responsible

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.