എൽ.ഡി.എഫ് സർക്കാർ ​കൊണ്ടുവന്ന സ്വകാര്യ സർവകലാശാല ബിൽ പിൻവലിക്കാൻ പ്രമേയം പാസാക്കി

തിരുവനന്തപുരം: ഒന്നര വർഷം മുമ്പ് എൽ.ഡി.എഫ് സർക്കാർ കാലത്ത് നിയമസഭ പാസാക്കിയ സ്വകാര്യ സർവകലാശാല ബിൽ പിൻവലിക്കാനുള്ള പ്രമേയം നിയമസഭ പാസാക്കി. രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ബിൽ തിരികെ അയക്കാൻ ആവശ്യപ്പെടുന്ന പ്രമേയം കേരള നിയമസഭ പാസാക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്.

ബിൽ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഉത്തരവിലെ ക്രമവിരുദ്ധത ഉൾപ്പെടെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഉന്നയിച്ച ക്രമപ്രശ്നം തള്ളിയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ചട്ടം 118 പ്രകാരം അവതരിപ്പിച്ച പ്രമേയം സഭ അംഗീകരിച്ചത്.

സഭയുടെ മുമ്പാകെയുള്ള ബില്ല് പിൻവലിക്കുമെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് സെപ്റ്റംബർ 17ന് ഇറക്കിയ ഉത്തരവ് സഭയോടുള്ള അനാദരവും അവഹേളനവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, കെ. രാജൻ, പി. പ്രസാദ് എന്നിവർ ചൂണ്ടിക്കാട്ടി. സഭ മുമ്പാകെയുള്ള ബില്ല് പിൻവലിക്കാൻ ചട്ടം 118 പ്രകാരമല്ല, ചട്ടം 94 പ്രകാരമാണ് പ്രമേയം കൊണ്ടുവരേണ്ടതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

എന്നാൽ, തെറ്റിദ്ധാരണ ഉയർന്നതിനാൽ സെപ്റ്റംബർ 19ലെ ഉത്തരവ് ഒക്ടോബർ 10ലെ ഉത്തരവിലൂറെ റദ്ദാക്കിയെന്നും ചട്ടം 94 പ്രകാരം പ്രമേയം കൊണ്ടുവരേണ്ടത് സഭ മുമ്പാകെയുള്ള ബില്ലുകളുടെ കാര്യത്തിലാണെന്നും സ്വകാര്യ സർവകലാശാല ബിൽ രാഷ്ട്രപതിയുടെ പരിഗണനയിലാണെന്നും മറുപടി പറഞ്ഞ മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി. കഴിഞ്ഞ ഒന്നര വർഷമായി സ്വകാര്യ സർവകലാശാല നിയമം അനിശ്ചിതത്വത്തിലാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഇതര സംസ്ഥാനങ്ങളിലെല്ലാം സ്വകാര്യ, വിദേശ സർവകലാശാലകൾ വരുമ്പോൾ ബില്ലിലെ അനിശ്ചിതത്വം കാരണം കേരളത്തിൽ അത് സാധിക്കുന്നില്ല. സംസ്ഥാനത്ത് സ്വകാര്യ, ഡീംഡ് ടു ബി, വിദേശ സർവകലാശാലകൾ സ്ഥാപിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് സർക്കാർ നിലപാട്. അതിനായുള്ള നിയമനിർമാണത്തിലേക്ക് സർക്കാർ കടക്കും. നിലവിലെ സാഹചര്യത്തിൽ ബിൽ പിൻവലിക്കുന്നതിന് അപേക്ഷിക്കാനേ കഴിയൂവെന്നും മന്ത്രി വ്യക്തമാക്കി.

ക്രമവിരുദ്ധമായ സെപ്റ്റംബർ 19ലെ ഉത്തരവ് റദ്ദാക്കി പുതിയ ഉത്തരവിറക്കിയ സാഹചര്യത്തിൽ ക്രമപ്രശ്നം നിലനിൽക്കില്ലെന്ന് സ്പീക്കർ റൂളിങ് നൽകുകയും ചെയ്തു.

രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ബില്ലിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്പഷ്ടീകരണം ആവശ്യപ്പെട്ടെന്നും ഈ സാഹചര്യത്തിൽ പഴയ ബില്ലുമായി മുന്നോട്ടുപോകുന്നില്ലെന്നും ബില്ല് മടക്കി നൽകാനുള്ള നടപടി ഗവർണർ മുഖേന കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുന്നതുമാണ് പ്രമേയം.

രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ബില്ലിൽ ഭൂമിയുടെ നിർബന്ധിത ഉടമസ്ഥത/ കൈവശാവകാശം, നിർബന്ധിത സുരക്ഷ/ സ്ഥിര നിക്ഷേപം എന്നിവ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് സ്പഷടീകരണം തേടിയതായും പ്രമേയത്തിൽ പറയുന്നു.പ്രമേയം ഗവർണർ വഴി കേന്ദ്രസർക്കാറിലേക്കും അവിടെനിന്ന് രാഷ്ട്രപതിക്കും അയക്കും. പുതിയ സ്വകാര്യ സർവകലാശാല ബിൽ കൊണ്ടുവരാനാണ് യു.ഡി.എഫ് സർക്കാർ തീരുമാനം.

ഉത്തരവ്​ ക്രമവിരുദ്ധമെന്ന്​ റൂളിങ്​

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ പാ​സാ​ക്കി​യ സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല ബി​ൽ പി​ൻ​വ​ലി​ക്കു​മെ​ന്ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ്​ ക്ര​മ​വി​രു​ദ്ധ​മെ​ന്ന്​ സ്പീ​ക്ക​റു​ടെ റൂ​ളി​ങ്. ബി​ൽ പി​ൻ​വ​ലി​ക്കാ​നു​ള്ള പ്ര​മേ​യ​ത്തി​ൽ പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തി​യ ക്ര​മ​പ്ര​ശ്ന​ത്തി​ലാ​ണ്, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ബി. ​അ​ശോ​ക്​ സെ​പ്​​റ്റം​ബ​ർ 17ന്​ ​ഇ​റ​ക്കി​യ ഉ​ത്ത​ര​വ്​ ക്ര​മ​വി​രു​ദ്ധ​മെ​ന്ന്​ സ്പീ​ക്ക​ർ റൂ​ളി​ങ്​ ന​ൽ​കി​യ​ത്. എ​ന്നാ​ൽ, ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്കി ഒ​ക്ടോ​ബ​ർ പ​ത്തി​ന്​ പു​തി​യ ഉ​ത്ത​ര​വ്​ ഇ​റ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക്ര​മ​പ്ര​ശ്നം സ്പീ​ക്ക​ർ ത​ള്ളി. ച​ട്ട​വി​രു​ദ്ധ ന​ട​പ​ടി സ​ഭ​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്ന പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളെ സ്പീ​ക്ക​ർ അ​ഭി​ന​ന്ദി​ച്ചു

Tags:    
News Summary - Move to withdraw LDF govt's Private University Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.