സ്വകാര്യ സർവകലാശാലകൾക്ക് അനുമതി; നാല് സുപ്രധാന ബില്ലുകൾക്ക് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്ന പുതിയ ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ഇതുൾപ്പെടെ ഈ നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്ന നാല് ബില്ലുകൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
മാരിടൈം ബോർഡ് ഭേദഗതി ബില്ല്, മോട്ടോർ വെഹിക്കിൾ ടാക്സേഷൻ ഭേദഗതി ബില്ല്, നിക്ഷേപങ്ങൾ വേഗത്തിലാക്കാനും നടപടിക്രമങ്ങൾ ലളിതമാക്കാനും സർക്കാർ പ്രഖ്യാപിച്ച ‘സരൾ കേരളം’ പദ്ധതിക്കായുള്ള ബില്ല് എന്നിവക്കാണ് തിങ്കളാഴ്ച രാവിലെ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. 2025ൽ നിയമസഭ പാസാക്കിയ സ്വകാര്യ സർവകലാശാല ബിൽ രാഷ്ട്രപതിയുടെ പരിഗണനയിലാണ്. ഇത് പിൻവലിക്കാൻ ഗവർണർ വഴി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുന്ന പ്രമേയം തിങ്കളാഴ്ച നിയമസഭ പാസാക്കിയിരുന്നു. ഈ ബിൽ തിരികെ ലഭിക്കുന്ന മുറക്കാണ് പുതിയത് സഭയിൽ അവതരിപ്പിക്കുക.
സ്വകാര്യ സർവകലാശാല 25 കോടിയുടെ എൻഡോവ്മെന്റ് ഫണ്ട് രൂപവത്കരിക്കണമെന്നും ഈ തുക സ്ഥിര നിക്ഷേപമായി സർക്കാർ ട്രഷറിയിൽ നിക്ഷേപിക്കണമെന്നുമാണ് നിലവിലെ ബില്ലിലെ വ്യവസ്ഥ. ഈ തുകയിൽ കുറവ് വരുത്തിയാണ് പുതിയ ബില്ല് തയാറാക്കിയത്. സ്വകാര്യ സർവകലാശാലക്ക് ചുരുങ്ങിയത് പത്തേക്കർ ഭൂമി വേണമെന്ന വ്യവസ്ഥയും ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.