പ്രതീകാത്മക ചിത്രം

സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണം: പ്രതി കർണാടകയിൽ പിടിയിൽ

കൊ​ച്ചി: സം​വി​ധാ​യ​ക​ൻ ജോ​ഷി​യു​ടെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ക​ർ​ണാ​ട​ക​യി​ലെ ഉ​ഡു​പ്പി​യി​ൽ​നി​ന്ന് പി​ടി​യി​ലാ​യി. ബി​ഹാ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ർ​ഫാ​നാ​ണ് പി​ടി​യി​ലാ​യ​ത്. വീ​ട്ടി​ൽ​നി​ന്ന് ന​ഷ്ട​പ്പെ​ട്ട വ​സ്തു​ക്ക​ൾ പ്ര​തി​യി​ൽ​നി​ന്ന് ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. മോ​ഷ​ണം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്.

കേ​ര​ളം വി​ടാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ലെ പൊ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു കൊ​ച്ചി സി​റ്റി പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​ത്. മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പി​ന്തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജോ​ഷി​യു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തു​നി​ന്ന് അ​ക​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് പൊ​ലീ​സി​ന് ല​ഭ്യ​മാ​യ​ത്. തു​ട​ർ​ന്ന് മ​ഹാ​രാ​ഷ്ട്ര ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ഒ​രു കാ​റി​ന്‍റെ ദൃ​ശ്യം ല​ഭി​ച്ചു. അ​ത് പി​ന്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച കാ​ർ കാ​സ​ർ​കോ​ട് അ​തി​ർ​ത്തി ക​ട​ന്നെ​ന്ന​ത് തി​രി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന് ഉ​ടു​പ്പി, മം​ഗ​ളൂ​രു, കാ​ർ​വാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ പൊ​ലീ​സി​ന് വി​വ​രം കൈ​മാ​റി. ഇ​തു​പ്ര​കാ​രം കോ​ട്ട പൊ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്. ഇ​തോ​ടെ എ​റ​ണാ​കു​ളം സൗ​ത്ത് പൊ​ലീ​സ് സം​ഘം ക​ർ​ണാ​ട​ക​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

കൊ​ച്ചി​യി​ലെ​ത്തി​ക്കു​ന്ന പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്നാ​ണ് പൊ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.

ശ​നി​യാ​ഴ്ച പു​ല​ര്‍ച്ച ഒ​ന്ന​ര​ക്കു​ശേ​ഷ​മാ​ണ് ജോ​ഷി​യു​ടെ പ​ന​മ്പി​ള്ളി​ന​ഗ​റി​ലെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. മു​ക​ൾ​നി​ല​യി​ലെ മു​റി​യി​ലു​ള്ള സേ​ഫ് ലോ​ക്ക​ര്‍ കു​ത്തി​ത്തു​റ​ന്ന് 25 ല​ക്ഷം രൂ​പ​യു​ടെ വ​ജ്ര നെ​ക്ല​സ്, എ​ട്ടു​ല​ക്ഷം വി​ല​യു​ള്ള എ​ട്ട് വ​ജ്ര ക​മ്മ​ലു​ക​ള്‍, 10 മോ​തി​രം, 10 വീ​തം സ്വ​ര്‍ണ​മാ​ല, വ​ള​ക​ള്‍, വി​ല​കൂ​ടി​യ 10 വാ​ച്ച്, ചെ​യി​ൻ എ​ന്നി​വ​യാ​ണ് മോ​ഷ്ടി​ച്ച​ത്. വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തു​ള്ള ജ​നാ​ല​യു​ടെ ക​മ്പി​ക​ൾ പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് ക​വ​ർ​ച്ച​ക്കു​ശേ​ഷം അ​ടു​ക്ക​ള വാ​തി​ലി​ലൂ​ടെ പു​റ​ത്ത് ക​ട​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം. പു​ല​ർ​ച്ച 5.30ഓ​ടെ ജ​ന​ലും വാ​തി​ലും തു​റ​ന്നു​കി​ട​ക്കു​ന്ന​ത് ക​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണം വ്യ​ക്ത​മാ​യ​ത്.

Tags:    
News Summary - Robbery at director Joshi's house: Suspect arrested in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.