കൊച്ചി: കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് സർവീസ് നടത്തുക. തിരുവനന്തപുരം- എറണാകുളം പാതയിൽ പാസഞ്ചർ സർവീസ് തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് ട്രെയിൻ സർവീസ് നടത്തുന്നുണ്ട്. ഗതാഗതം പൂർണമായി സ്തംഭിച്ച എറണാകുളം -ഷൊർണൂർ പാതയിൽ തിങ്കളാഴ്ചയോടെ ട്രെയിൻ ഒാടിക്കാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.
കോട്ടയം വഴിയുളള സർവീസുകൾ:
- എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് രാവിലെ ആറിന് പുറപ്പെട്ടു. എല്ലാ സ്റ്റേഷനുകളിലും നിർത്തും.
- വേണാട് എക്സ്പ്രസ് രാവിലെ അഞ്ചിന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു. എറണാകുളം വരെ സർവീസ് നടത്തും. എല്ലാ സ്റ്റേഷനുകളിലും നിർത്തും.
- കൊല്ലം -എറണാകുളം മെമു (രാവിലെ 7.30)
- എറണാകുളം -കൊല്ലം മെമു (രാവിലെ 2.30)
- എറണാകുളം -തിരുവനന്തപുരം സ്പെഷൽ (രാവിലെ 9.30ന്)
- തിരുവനന്തപുരം -എറണാകുളം സ്പെഷൽ (ഉച്ചയ്ക്ക് ഒന്നിന്)
- (56387) എറണാകുളം -കായംകുളം പാസഞ്ചർ കൊല്ലം വരെ
- (56388) കായംകുളം -എറണാകുളം പാസഞ്ചർ കൊല്ലത്തു നിന്നു പുറപ്പെടും
- (16304) തിരുവനന്തപുരം -എറണാകുളം വഞ്ചിനാട് 5.45ന്.
- എറണാകുളം-തൃശൂർ -ഷെർണ്ണൂർ പാത രാത്രി 10 മണിയോട് കൂടി പുനഃസ്ഥാപിച്ചേക്കും
- എറണാകുളം-കോട്ടയം - കായംക്കുളം പാതയിലൂടെ വണ്ടികൾ ഓടി തുടങ്ങി
- എറണാകുളം-ചെന്നൈ- ഹൗറ സ്പെഷ്യൽ ട്രെയിൻ 14:30ന് എറണാകുളത്ത് നിന്നും പുറപ്പെടും.
- തിരുനെൽവെലി വഴി ചെന്നൈ-എഗ്മൂർ ട്രെയിൻ സർവീസ് നടത്തും
- 06036 തിരുവനന്തപുരം - ഖെരഖ്പൂർ സ്പെഷ്യൽ 14:00 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. റിസർവേഷൻ ലഭിക്കും
- 56304 നാഗർ കോവിൽ - കോട്ടയം പാസഞ്ചർ സർവീസ് നടത്തും
- 16605 എറനാട് എക്സ്പ്രസ് 16:40ന് എറണാകുളത്ത് നിന്നും തിരുവനന്തപുരം വരെ സർവീസ് നടത്തും
- 12075 ജനശദാബ്ദി എക്സ്പ്രസ് 17:30ന് എറണാകുളം- തിരുവനന്തപുരം സർവീസ് നടത്തും
- മംഗലാപുരം- കോഴിക്കോട് ട്രെയിൻ സർവീസ് ഉണ്ട്
- 12602 മംഗലാപുരം-ചെന്നൈ മെയിൽ 13:25നു മംഗലാപുരത്ത് നിന്ന് പുറപ്പെടും. ചെന്നൈ വരെ സർവീസ് നടത്തും.
- 22609 മംഗലാപുരം-കോയമ്പത്തൂർ ഇന്‍റർസിറ്റി മംഗലാപുരത്ത് നിന്നും 12:25ന് പുറപ്പെടുന്നതാണ്
- 22638 മംഗലാപുരം -ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ് 22:20ന് മംഗലാപുരത്ത് നിന്നും പുറപ്പെടുന്നതാണ്
എം.സി. റോഡിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഭാഗികമായി പുനഃസ്ഥാപിച്ചു. തിരുവനന്തപുരം മുതൽ അടൂർ വരെ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം-എറണാകുളം റൂട്ടിലും സർവീസ് ഉണ്ട്.
കോട്ടയം-കോഴിക്കോട് പാതയിൽ ബസുകൾ സർവീസ് നടത്തുന്നുണ്ട്. കോട്ടയം-കുമളി റൂട്ടിൽ പീരുമേട് വരെയും കോട്ടയം-പാലാ-തൊടുപുഴ റൂട്ടിലും കോട്ടയം-എറണാകുളം റൂട്ടിൽ കാഞ്ഞിരമറ്റം വഴിയും ബസ് ഒാടുന്നുണ്ട്.
എന്നാൽ, കോട്ടയം-എറണാകുളം റൂട്ടിൽ വൈക്കം വഴിയും കോട്ടയം -ചങ്ങനാശേരി-ആലപ്പുഴ റൂട്ടിലും ബസ് സർവീസ് നടത്തുന്നില്ല. പെരുമ്പാവൂർ -അങ്കമാലി മേഖലയിൽ ചെറിയ തടസങ്ങൾ ഉള്ളതായി റിപ്പോർട്ടുണ്ട്.
കോട്ടയം -മെഡിക്കൽ കോളജ്-നീണ്ടൂർ- കല്ലറ-ഇടയാഴം -തണ്ണീർമുക്കം ബണ്ട് റോഡ് വഴി ആലപ്പുഴക്കും ചേർത്തലക്കും ബസ് സർവീസ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.