പത്തനംതിട്ട: വിവാദമായ റിയ എസ്േറ്ററ്റിന് കരം അടച്ച് ഭൂമി പോക്കുവരവ് ചെയ്തു നൽകാ ൻ വില്ലേജ് രേഖകൾ തിരുത്തി. തിരുത്തലുകൾ വരുത്തി കരം അടക്കാൻ സൗകര്യമൊരുക്കിയത് ക ലക്ടറുടെ നിർദേശപ്രകാരം. എ.ജിയുടെ നിയമോപദേശം അനുസരിച്ചാണ് നിർദേശം നൽകിയത െന്ന് കലക്ടർ പറയുന്നു. ഹാരിസൺസിൽനിന്ന് ഭൂമി മുറിച്ചു വാങ്ങിച്ച ഒരു കമ്പനിക്ക് ഭൂമി പോക്കുവരവ് ചെയ്തു നൽകിയതോടെ മറ്റു കമ്പനികളുടെ ഇത്തരം ഭൂമി വാങ്ങലുകൾക്കും സാധൂകരണം ലഭിക്കും. റിയക്ക് കരം അടക്കാൻ അനുമതി നൽകുന്നത് സംബന്ധിച്ച് റവന്യൂ വകുപ്പിൽ തർക്കവും വിവാദവും നടക്കെവയാണ് മന്ത്രിപോലും അറിയാതെ കലക്ടർ ഇടപെട്ട് കരം അടച്ച് സർക്കാർ ഭൂമിയിൽ സ്വകാര്യ കമ്പനിക്ക് ഉടമസ്ഥത സ്ഥാപിച്ചു നൽകിയത്. വില്ലേജ് രേഖകളിൽ മലയാളം പ്ലാേൻറഷൻസിേൻറെതന്ന് രേഖപ്പെടുത്തിയിരുന്നത് തിരുത്തി റിയയുടെ പേരിൽ ചേർത്ത് നൽകുകയായിരുന്നു. ഇതോടെ ഹാരിസൺസ് ഭൂമി സംബന്ധിച്ച സുപ്രധാന തർക്ക വിഷയമാണ് നിസ്സാരമായി കലക്ടർ തീർപ്പാക്കിയിരിക്കുന്നത്.
വില്ലേജ് തണ്ടപ്പേരിലുള്ള മലയാളം പ്ലാേൻറഷൻസ്, സറേ, ഗ്രേറ്റ് ടവർ, ലണ്ടൻ എന്ന വിലാസം തി രുത്തി റിയയുടെ പേര് ചേർത്ത് കരം അടച്ചു നൽകുകയാണ് തെന്മല വില്ലേജ് ഓഫിസർ ചെയ്തത്. ഹാരിസൺസിെൻറ കൈവശഭൂമി മുഴുവൻ റവന്യൂ രേഖകൾ പ്രകാരം ലണ്ടൻ കമ്പനികളുടെ പേരിലാണുള്ളത്. സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷ് കമ്പനികളുടെ പക്കലുണ്ടായിരുന്ന ഭൂമിയാണ് ഹാരിസൺസ് മലയാളം ലിമിറ്റഡ് എന്ന ഇപ്പോഴത്തെ ഇന്ത്യൻ കമ്പനി കൈവശം െവച്ചിരിക്കുന്നത്. ബ്രിട്ടീഷ് കമ്പനികൾ അവരുടെ ഭൂമി നിയമപ്രകാരം ഹാരിസൺസിന് കൈമാറിയിട്ടില്ലെന്നും അതിനാൽ ഭൂമി സർക്കാർ വകയാണെന്നുമാണ് സർക്കാർ വാദം. കൊല്ലം കലക്ടറും എ.ജിയും ചേർന്ന് ഈ വാദം പാടെ അട്ടിമറിച്ചിരിക്കുകയാണ്.
ഹാരിസൺസിെൻറ വ്യാജമെന്ന് കണ്ടെത്തിയ 1600/1923 എന്ന ആധാരത്തിൽപെടുന്നതാണ് റിയയുടെയും ഭൂമി. കൈവശ ഭൂമി പോക്കുവരവ് ചെയ്തു നൽകണമെന്ന് ഹൈകോടതിയിൽനിന്ന് റിയ കമ്പനി ഉത്തരവ് നേടിയിരുന്നു. ഇതിനെതിരെ അപ്പീലോ റിവ്യൂ ഹരജിയോ നൽകാൻ സർക്കാർ തയാറായിരുന്നില്ല. ഭൂമിയുടെ ഉടമസ്ഥതാ തർക്കം തീർപ്പാകുന്നതിന് വിധേയമായി കരം അടക്കാൻ അനുവദിക്കുക എന്ന നിർദേശമാണ് സർക്കാറിനു മുന്നിലുള്ളത്. അതിനിടെയാണ് റവന്യൂ വകുപ്പ് അറിയാതെ കലക്ടർ കരം അടച്ച് നൽകാൻ നടപടി സ്വീകരിച്ചത്.
റിയയുടെ കരം സ്വീകരിക്കാൻ നിർദേശിച്ചിട്ടില്ല -റവന്യൂ മന്ത്രി
പത്തനംതിട്ട: റിയ എസ്റ്റേറ്റ് ഭൂമിയുടെ കരം സ്വീകരിക്കാൻ സർക്കാർ ഒരു നിർദേശവും നൽകിയിട്ടില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ‘മാധ്യമ’ത്തോട് പറഞ്ഞു. കരം അടച്ചു എന്ന് താൻ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. റിയയുടെ കരം സ്വീകരിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ല. കലക്ടർക്ക് നിർദേശമൊന്നും സർക്കാർ നൽകിയിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് കരം സ്വീകരിച്ചെതന്ന് പരിശോധിക്കും. രണ്ട് ദിവസമായി താൻ കാസർകോട്ടാണുള്ളത്. തിരുവനന്തപുരത്ത് എത്തിയാലുടൻ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.