സ്ഫോടനത്തിലെ കാസയുടെ പങ്ക് അന്വേഷിക്കണമെന്ന് റിജിൽ മാക്കുറ്റി

കണ്ണൂർ: കള​മശ്ശേരി സ്ഫോടനത്തിൽ തീവ്ര ക്രൈസ്തവ സംഘടന കാസക്കെതിരെ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി.

പിടിയിലായ ഡൊമിനിക് മാർട്ടിൻ ചെറിയ മീനല്ലെന്നും കളമശ്ശേരി സ്ഫോടനത്തിൽ ഇസ്രായേൽ അനുകൂലികളായ സംഘി കാസ തീവ്രവാദികളുടെ ബന്ധം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

സമൂഹത്തിൽ കലാപ അന്തരീക്ഷം ഉണ്ടാക്കാൻ നിരന്തരമായി ശ്രമിക്കുന്ന മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ കളമശ്ശേരി സ്ഫോടവുമായി ബന്ധപ്പെട്ട് എന്റെ പേര് ഉപയോഗിച്ച് വ്യാജവാർത്ത കൊടുത്തിരുന്നു. വാർത്ത പിന്നീട് മുക്കിട്ടുണ്ട്. വാർത്ത മുക്കിയാലും നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും റിജിൽ മറ്റൊരു പോസ്റ്റിലും വ്യക്തമാക്കി.

Tags:    
News Summary - Rijil Makuti wants to investigate Casa's role in the explosion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.