കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തോടെ മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരത്ത് കേരള സർക്കാർ സംഘടിപ്പിക്കുന്ന ലോക കേരള സഭാ സമ്മേളനത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് കേരള പ്രവാസി ലീഗ് ഭാരവാഹി യോഗം തീരുമാനിച്ചു. പ്രവാസികളും വിശ്യഷ്യ തിരിച്ചുവന്ന മുൻ പ്രവാസികളോടും സർക്കാർ തുടരുന്ന കടുത്ത അവഗണനയിൽ പ്രതിഷേധിച്ചാണ് വിട്ടുനിൽക്കാനുള്ള തീരുമാനം,
പ്രവാസി പെൻഷൻ പ്രായപരിധി ഒഴിവാക്കൽ, നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ തിരിച്ചുവന്നവരെ ഉൾപ്പടുത്തൽ, അംശാദായം അടച്ചു പൂർത്തിയായവർക്കുപോലും പെൻഷൻ അനുവദിക്കാതിരിക്കൽ, പെൻഷൻ ലഭിച്ച് തുടങ്ങിയവർക്ക് മാസങ്ങൾ കുടിശ്ശികയാക്കൽ, വർഷങ്ങൾ അംശംദായം അടച്ചു മുടങ്ങിപോയവർക്ക് പെൻഷൻ അംഗത്വം പുതുക്കി നൽകൽ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കുന്ന സർക്കാർ ഇപ്പോൾ സംഘടിപ്പിക്കുന്ന ലോക കേരള സഭ സമ്മേളനം ആത്മാർഥത ഇല്ലാത്തതും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടും മാത്രമാണ്. മുൻ സമ്മേളനങ്ങളിലെ വാഗ്ദാനങ്ങളോ പദ്ധതികളോ നടപ്പാക്കാൻ ഇടത് സർക്കാറിന് ഇതുവരെ സാധിച്ചിട്ടില്ല, ഈ സാഹചര്യത്തിൽ സമ്മേളനം പ്രഹസനവും പങ്കെടുക്കുന്നത് പ്രവാസി സമൂഹത്തോട് ചെയ്യുന്ന അനീതിയുമായിരിക്കുമെന്ന് പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
പ്രസിഡന്റ് ഹനീഫ മൂന്നിയൂർ അധ്യക്ഷത വഹിച്ചു, കെ.പിമ്പിച്ചിമമ്മു ഹാജി, കാപ്പിൽ മുഹമ്മദ് പാഷ, കെ.സി അഹമ്മത് , പി.എം.എ. ജലീൽ, പി.എം.കെ. കാഞ്ഞിയൂർ, കെ.വി. മുസ്തഫ, ഉമയനല്ലൂർ ശിഹാബുദ്ധീൻ, ശുഐബ് അബ്ദുള്ള കോയ, എൻ.പി. ശംസുദ്ധീൻ, കെ.കെ. അലി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.