തൃശൂർ: മാധ്യമം ന്യൂസ് എഡിറ്റർ എൻ. പത്മനാഭൻ വിരമിച്ചു. മാധ്യമം ആരംഭിച്ച 1987ൽ പത്രാധി പ സമിതിയിലെത്തിയ പത്മനാഭൻ 32 വർഷത്തെ സേവനത്തിനു ശേഷമാണ് വിരമിച്ചത്. പാലക്കാട് ബ ്യൂറോയിൽ റിപ്പോർട്ടറായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. തൃശൂർ, തിരുവനന്തപുരം, കൊച്ചി, കോട്ടയം തുടങ്ങിയ ബ്യൂറോകളിലും കോഴിക്കോട്, കൊച്ചി, തൃശൂർ, മലപ്പുറം എഡിറ്റോറിയൽ ഡെസ്ക്കുകളിലും പ്രവർത്തിച്ചു.
പരിസ്ഥിതി -കല -സാംസ്കാരിക വിഷയങ്ങളിൽ നിരവധി ശ്രദ്ധേയ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നുതവണ കേരള പത്രപ്രവർത്തക യൂനിയൻ ജനറൽ സെക്രട്ടറിയായിരുന്നു. ബി.എസ്.എൻ.എല്ലിൽ സീനിയർ അസിസ്റ്റൻറായ ലതികയാണ് ഭാര്യ. വിദ്യാർഥികളായ അപർണ, ആനന്ദ് മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.