റിസോർട്ട്​ ഉടമയും സഹായിയും കൊല്ലപ്പെട്ട സംഭവം: ദമ്പതികൾ കസ്​റ്റഡിയിൽ

രാജാക്കാട്​ (ഇടുക്കി): ചിന്നക്കനാലിൽ റിസോർട്ട്​ ഉടമയും സഹായിയും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന്​ കരുതു ന്നയാ​ൾ താമസിച്ച വീട്ടുടമകളായ ദമ്പതികൾ കസ്​റ്റഡിയിൽ. ഇവരിൽനിന്ന്​ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണ ം തമിഴ്​നാട്ടിലേക്ക്​ വ്യാപിപ്പിച്ചു. നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം പ്രതി പിടിയി ലാകുമെന്നും സൂചനയുണ്ട്​.

നടുപ്പാറ ‘റിഥം ഓഫ് മൈൻഡ്‌സ്’ റിസോർട്ട് ഉടമ കോട്ടയം മാന്നാനം കൊച്ചക്കൽ ജേക്കബ് വർഗീസ് (രാജേഷ് -40), ജേക്കബി​​​െൻറ സഹായി പെരിയകനാൽ ടോപ്​ ഡിവിഷൻ എസ്​റ്റേറ്റ്​ ലയത്തിൽ മുത്തയ്യ (55) എന്നിവരെയാണ്​ ഞായറാഴ്​ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജേഷി​​​െൻറ മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനുശേഷം മാങ്ങാനത്തെ വസതിയിൽ പൊതുദർശനത്തിനുവെച്ചു. തുടർന്ന്​ എറണാകുളം ഇളങ്ങളും പള്ളിയിൽ സംസ്​കരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്​റ്റ്​മോർട്ടത്തിനുശേഷം തിങ്കളാഴ്​ച ഉച്ചക്ക്​ 12.30ന്​ മാങ്ങാനത്തെ വസതിയിലാണ്​ എത്തിച്ചത്.

കൊലക്കുശേഷം രാജേഷി​​​െൻറ കാറും ഡ്രൈവർ രാജകുമാരി കുളപ്പാറച്ചാൽ പഞ്ഞിപ്പറമ്പിൽ ബോബിനെയും കാണാതായിരുന്നു. ബോബിൻ കടത്തിക്കൊണ്ടുപോയ 143 കിലോ ഏലക്ക ഇയാൾ പൂപ്പാറയിലെ ഒരു കടയിൽ വിറ്റതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കാർ മുരിക്കുംതൊട്ടിയിൽ പള്ളിയുടെ പാർക്കിങ്ങിൽ ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തി.

പള്ളിയിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച്​ തുടർ നടപടിക്കുള്ള നീക്കം ആരംഭിച്ചു. സംഭവത്തി​​​െൻറ പിറ്റേന്ന് ശാന്തൻപാറ ചേരിയാറിലെ ഒരു വീട്ടിൽ ബോബിൻ രാത്രി താമസിച്ചതായും വിവരം ലഭിച്ചിരുന്നു. തുടർന്നാണ്​ വീട്ടുടമകളായ ദമ്പതികളെ ചോദ്യംചെയ്യലിനായി കസ്​റ്റഡിയിലെടുത്തത്​. കവർച്ചയാണ്​ കൊലപാതകത്തിനു പിന്നിലെന്നാണ്​ സൂചനയെങ്കിലും മറ്റു സാധ്യതകളും തള്ളുന്നില്ലെന്ന്​ പൊലീസ്​ വ്യക്തമാക്കി.

വെള്ളിയാഴ്​ച അർധരാത്രിക്ക്​ ശേഷമാണ്​ കൊലപാതകം നടന്നതെന്ന്​ കരുതുന്നത്​. അതുവരെ രാജേഷി​​​െൻറ വാട്സ്​ആപ് ഓൺലൈൻ ആയിരുന്നു. പിന്നീട് സ്വിച്ച്ഓഫ് ആയി. രണ്ടുദിവസമായി മുത്തയ്യയുമായി ബന്ധപ്പെടാൻ കഴിയാത്തിനാൽ നടത്തിയ തിരച്ചിലിലാണ്​ തലക്ക്​ പരിക്കുകളോടെ മുത്തയ്യയെയും നെഞ്ചിലും തോളിലും വെടിയേറ്റ മുറിവുകളോടെ രാജേഷിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്​.

സി.ഐ ചന്ദ്രകുമാറി​​​െൻറ നേതൃത്വത്തിൽ എസ്.ഐമാരായ ബി. വിനോദ് കുമാർ, കെ.പി. രാധാകൃഷ്ണൻ, പി.ഡി. അനൂപ്‌മോൻ എന്നിവർ ഉൾപ്പെട്ട സംഘം രണ്ട് സ്ക്വാഡായി തിരിഞ്ഞാണ്​ അന്വേഷണം നടത്തുന്നത്​.

Tags:    
News Summary - Resort Owner and Aid's Death, Couple In Custody - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.