ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിക്ക് നേരെ രക്ഷാപ്രവര്‍ത്തനത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍, ഉന്നത വനിത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. യുവതിയുടെ ആവശ്യം പരിഗണിച്ച് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശമാണിത്. അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം.
ഏപ്രില്‍ നാലിന് നടന്ന സംഭവത്തില്‍ 10 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തിൽ ഒരു പുരോഗതിയുമല്ലെന്ന യുവതി പരാതിയില്‍ ഡി.ജി.പി റിപ്പോര്‍ട്ട് തേടിയിരുന്നു. കായംകുളം പൊലീസ് കേസ് അട്ടിമറിച്ചെന്നും യുവതി ആരോപിക്കുന്നുണ്ട്. എന്നാല്‍, കേസ് അന്വേഷണത്തിലും പ്രതിക്കെതിരെ നടപടി സ്വീകരിക്കുന്നതിലും കായംകുളം പൊലീസിന് വീഴ്ച സംഭവിച്ചില്ലെന്ന് ആലപ്പുഴ ജില്ല പൊലീസ് മേധാവി എം.പി മോഹനചന്ദ്രന്‍ ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സിനില്‍ സബാദിനെതിരെ ചുമത്തിയത് സ്റ്റേഷന്‍ ജാമ്യം നല്‍കാവുന്ന വകുപ്പായിരുന്നതിനാലാണ് നോട്ടീസ് നല്‍കി വിട്ടയച്ചതെന്ന വിശദീകരണവും റിപ്പോര്‍ട്ടിലുണ്ട്.
എന്നാൽ, കേസിൽ അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതിയെ പിടികൂടിനുള്ള ശ്രമം ഊർജ്ജിതമാക്കിയെന്ന് പൊലീസ്. പ്രതിയായ സിനിൽ സബാദിനെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ്. ഡി.ജി.പി നേരിട്ട് ഇടപെട്ടതോടെയാണ് അന്വേഷണം ഊർജ്ജിതമാക്കിയത്. പൊലീസിൽ പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. തുടർന്നാണ് യുവതി ആരോപണവുമായി രംഗത്തെത്തിയത്. പരാതി നൽകിയിട്ടും മൊഴി രേഖപ്പെടുത്താനോ മറ്റു നടപടികളിലേക്ക് കടക്കാനോ പൊലീസ് തയാറായില്ലെന്നും യുവതി ആരോപിച്ചു. സംഭവം വിവാദമായതോടെ യുവതിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. തുടർന്ന് അന്വേഷണസംഘം തിരുവനന്തപുരത്തെത്തി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ മൂന്നിന് തീർഥാടനത്തിന് പോയിമടങ്ങിയ യുവതി, സഞ്ചരിച്ചിരുന്ന വാഹനം കായംകുളത്ത് അപകടത്തിൽപ്പെടുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് എത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് സിനിൽ സബാദ് യുവതിയെ ലൈംഗികമായി അതിക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. പരാതിയിൽ കേസെടുത്ത് സാഹചര്യത്തിൽ വ്യാപാരികളുടെ സംഘടനയിൽനിന്ന് ഇയാളുടെ പ്രാഥമിക അംഗത്വം റദ്ദാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.