‘മൂപ്പിൽ നായർ മഴുവെറിഞ്ഞ് ഉണ്ടായതാണോ അട്ടപ്പാടി?’; അട്ടപ്പാടി ഭൂമിയുടെ ഇരുളടഞ്ഞ ഏടുകളുടെ റിപ്പോർട്ട് തിങ്കളാഴ്ച ഇറങ്ങുന്ന ‘മാധ്യമം’ ആഴ്ചപ്പതിപ്പിൽ

മണ്ണാർക്കാട് മൂപ്പിൽ നായർ മഴുവെറിഞ്ഞ് ഉണ്ടായതാണോ അട്ടപ്പാടി? - പരശുരാമ കഥയനുസരിച്ച് കേരളം ഉണ്ടായത് പരശുരാമൻ മഴു എറിഞ്ഞാണ് - പിന്നീടത് ബ്രാഹ്മണർക്ക് ദാനം ചെയ്തു എന്നാണ് കേരള ഉൽപത്തിയിൽ പറയുന്നത്. കേരള ചരിത്രത്തിലെ ഈ കള്ളക്കഥ ഇന്നാരും വിശ്വസിക്കുന്നില്ല. വിശ്വാസാധിഷ്ഠിതമായ ചരിത്രം എഴുതുന്നവർ ചിലപ്പോൾ വീണ്ടും ഇത് ആവർത്തിച്ചേക്കാം. സമാനമായ ഒരു കള്ള കഥ ഇന്ന് അട്ടപ്പാടിയിൽ പ്രചരിക്കുന്നുണ്ട്. അത് സർക്കാർ സംവിധാനം പോലും പ്രചരിപ്പിക്കുന്നു. അഗളി സബ് രജിസ്ട്രാറും റവന്യു ഉദ്യോഗസ്ഥരും അട്ടപ്പാടിയിലെ ആദിവാസികളോട് പറയുന്നത് മണ്ണാർക്കാട് മൂപ്പിൽ നായർ മഴുവെറിഞ്ഞ കഥയാണ്.

സാമൂതിരിയുടെ ഭരണകാലത്ത് വള്ളുവനാട്ടിലെ വള്ളുവക്കോനാതിരിയുടെ സാമന്തനായിരുന്നു മൂപ്പിൽ നായർ. ജാതി ജന്മി -വ്യവസ്ഥ നിലനിന്നിരുന്ന പഴയകാലത്ത് അട്ടപ്പാടിയുടെ അധീശ അധികാരം മണ്ണാർക്കാട് മൂപ്പിൽ നായർക്ക് ആയിരുന്നു. 1957ൽ റവന്യൂ മന്ത്രി ഗൗരിയമ്മ ജന്മിത്വത്തിന് അറുതി വരുത്തി നിയമസഭാ നിയമം പാസാക്കി. 1963ലെ കേരള ഭൂപരിഷ്കരണ നിയമം പാസാക്കി 1970 ജനുവരി ഒന്നിന് നിലവിൽ വന്നു. പിന്നീട് നാല് അംഗങ്ങളുള്ള ഒരു കുടുംബത്തിന് കൈവശം വയ്ക്കാവുന്നത് 15 ഏക്കർ ഭൂമിയാണ്.

എന്നാൽ, മണ്ണാർക്കാട് മൂപ്പിൽ സ്ഥാനിയുടെ കുടുംബാംഗങ്ങൾ അവകാശപ്പെടുന്നത് ഭൂപരിഷ്കരണ നിയമം അവർക്ക് ബാധകമല്ല എന്നാണ്. നിയമത്തിനും അപ്പുറം നിൽക്കുന്ന സംസ്ഥാനത്തെ ഏക മാടമ്പി കുടുംബമാണ് മണ്ണാർക്കാട് മൂപ്പിൽ സ്ഥാനം എന്ന് അവർ അവകാശപ്പെടുന്നു. അത് അതിനാൽ അട്ടപ്പാടിയിൽ 2000 ഏക്കറിന്റെയും ഉടമസ്ഥതയാണ് മണ്ണാർക്കാട് കുടുംബം അവകാശപ്പെടുന്നത്. അതിനവർ കോടതി ഉത്തരവുകൾ ചൂണ്ടിക്കാണിക്കുന്നു.

അവരുടെ പരാതിയിൽ മേൽ ഹിയറിങ് നടത്തി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് മറച്ചു പിടിച്ചാണ് നൂറുകണക്കിന് ഏക്കർ ഭൂമി മൂപ്പൻ നായരുടെ കുടുംബാംഗങ്ങൾ അട്ടപ്പാടിയിൽ വിറ്റു കൊണ്ടിരിക്കുന്നത് ഇതു സംബന്ധിച്ച അന്വേഷണമാണ് 'മാധ്യമം' ആഴ്ചപ്പതിപ്പിലൂടെ പുറത്തുവിടുന്നത്.

മണ്ണാർക്കാട് മൂപ്പിൽ നായരുടെ കുടുംബത്തിന് അട്ടപ്പാടിക്ക് മേൽ ഇപ്പോഴും ആയിരക്കണക്കിന് ഭൂമിയുടെ ഉടമസ്ഥത ഉണ്ടോ? അതിന് അവർ ഹാജരാക്കുന്ന തെളിവ് എന്താണ്? സർക്കാർ സംവിധാനം മൂപ്പിൽ നായർ കുടുംബത്തെ സഹായിക്കുന്നത് എങ്ങനെയാണ്?. അട്ടപ്പാടിയിലെ ഭൂമിയുടെ ഇരുളടഞ്ഞ ഏടുകൾ വിശദീകരിക്കുന്ന റിപ്പോർട്ടുകൾ തിങ്കളാഴ്ച (02-06-2025) വിപണിയിൽ എത്തുന്ന 'മാധ്യമം' ആഴ്ചപ്പതിപ്പിൽ.

Tags:    
News Summary - Report on the dark secrets of Attappadi land to be published in ‘Madhyamam’ weekly to be published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.