പാലക്കാട്: വാളയാർ പീഡനക്കേസിൽ പെൺകുട്ടികളുടെ അമ്മക്കെതിരെ ബന്ധുക്കൾ സി.ബി.ഐക്ക് മൊഴി നൽകി. അമ്മയുടെ ചെറിയച്ഛനും അച്ഛന്‍റെ സഹോദരിയുമാണ് കേസിൽ അമ്മക്കു കൂടി പങ്കുള്ളതായി മൊഴി നൽകിയത്.
മൊഴി എഴുതിനൽകുകയും സീഡിയിലാക്കി സമരസമിതി മുഖേന സി.ബി.ഐക്ക് കൈമാറുകയും ചെയ്തതായി സമിതി ഭാരവാഹികളായ റെയ്മണ്ട് ആന്‍റണി, എൻ.എൻ. കരിങ്കരപ്പുള്ളി എന്നിവർ പറഞ്ഞു.
2017 ജനുവരി ഏഴിന് വാളയാർ അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് മാസത്തിനുശേഷം മാര്‍ച്ച് നാലിന് ഇതേ വീട്ടിൽ 13കാരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷി കൂടിയായി അനുജത്തി ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ ഉത്തരത്തില്‍ ഒമ്പത് വയസ്സുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് സംശയം ഉയർന്നത്.
മാര്‍ച്ച് ആറിന് അന്നത്തെ എ.എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു. കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.