സംസ്ഥാന ബജറ്റ്; റാഗിങ്ങിന് തടയിടാൻ കാമ്പസുകളിൽ സിദ്ധാർഥൻ ആപ്പും ആക്ടും

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ്ങും ആക്രമണങ്ങളും തടയാൻ നടപടിയെടുക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപനം. പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ക്രൂരമായ പീഡനമേറ്റ് മരിച്ച സിദ്ധാർഥന്‍റെ സ്മരണ നിലനിർത്തുംവിധമാണ് ഇതിനാവശ്യമായ ആപ്പും ആക്ടും തയാറാക്കുക.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥി പ്രവേശനത്തിന് റാഗിങ്ങും ആക്രമണങ്ങളും വിലങ്ങുതടിയാണെന്ന് ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി വി.ഡി. സതീശൻ, റാഗിങ് തടയാന്‍ സിദ്ധാർഥൻ സ്റ്റുഡന്‍റ് ഡിസ്ട്രസ് ആപ്പും റാഗിങ് തടയാനും വിദ്യാർഥികളുടെ ക്ഷേമം ഉറപ്പുവരുത്താനും സിദ്ധാർഥൻ ആന്‍റി റാഗിങ് ആൻഡ് സ്റ്റുഡന്‍റ് വെൽഫയർ ആക്ടും നടപ്പാക്കുമെന്നാണ് പ്രഖ്യാപിച്ചത്.

• വിദ്യാർഥികളുടെ പ്രശ്നങ്ങള്‍ അന്വേഷിക്കാനും പരിഹരിക്കാനും കോളജുകളില്‍ ഓംബുഡ്സ്മാന്‍.

• ബിരുദധാരികളെ ജോലി ലഭിക്കാന്‍ സഹായിക്കുന്ന ബ്രിഡ്ജ് പ്രോഗ്രാമുകളും കോഴ്സുകളും.

• അക്കാദമിക് വിഷയങ്ങളിലെ അമിത രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കാൻ അക്കാദമിക് കൗൺസിൽ.

• ശാസ്ത്രബോധം വളർത്താനും ആഗോള വിജ്ഞാന ഹബ് ആക്കാനും 25 കോടി രൂപ വകയിരുത്തി ജവഹർലാൽ നെഹ്റു സെന്റര്‍ ഫോര്‍ സയന്റിഫിക് ടെംബര്‍ പദ്ധതി.

• ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റം.

• സര്‍വകലാശാലകള്‍ക്കിടയില്‍ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ലോകത്തിനു പരിചയപ്പെടുത്താന്‍ എജുക്കേഷന്‍ ഫെയറുകള്‍.

• വിദേശ വിദ്യാർഥികള്‍ക്ക് അവസരം ഒരുക്കുന്ന ‘സെമസ്റ്റര്‍ ഇന്‍ കേരള’ പദ്ധതി പുനരാരംഭിച്ച് അക്കാദമിക് ടൂറിസം ശക്തിപ്പെടുത്തും.

• പാഠ്യപദ്ധതിയും നൈപുണ്യ വികസന പരിപാടികളും പരിഷ്കരിക്കും.

• നിർമിത ബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിങ്, ബയോ ടെക്നോളജി ഉള്‍പ്പെടെ അത്യാധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ മുന്‍കൂട്ടി മനസ്സിലാക്കി ഉപയോഗപ്പെടുത്താന്‍ പദ്ധതി.

• ശാസ്ത്രസേവനങ്ങള്‍ക്കും ഗവേഷണത്തിനും 205.18 കോടി.

• ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കുംവിധം പ്രധാന ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങൾ പുനഃസംഘടിപ്പിക്കും.

• സാങ്കേതിക വിദ്യാഭ്യാസത്തിന് 232.11 കോടി.

• പൊതുവിദ്യാഭ്യാസ മേഖലക്ക് 1477.57 കോടി.

• സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും അക്കാദമിക നിലവാരവും മെച്ചപ്പെടുത്താൻ 1032.28 കോടി.

• കായിക വിനോദം സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കും.

• പെൺകുട്ടികളെ ശാക്തീകരിക്കാൻ ‘ആർത്തവ ശുചിത്വ സംരംഭം’ പദ്ധതി.

• ജവഹർലാൽ നെഹ്റു സയന്റിഫിക് സിറ്റി സ്ഥാപിക്കാൻ 10 കോടി. 

Tags:    
News Summary - State Budget; Siddharth App and Act on campuses to curb ragging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.