അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനും മറ്റ് പ്രധാനപ്പെട്ട പദ്ധതികള്‍ക്കുമായി ഓരോ കലക്ടര്‍ക്കും പ്രതിവര്‍ഷം 50 ലക്ഷം രൂപ കോര്‍പ്പസ് ഫണ്ടായി അനുവദിച്ച് ജില്ലാ കലക്ടര്‍ ഫണ്ട് രൂപീകരിക്കും. ഇതിനായി ഏഴ് കോടി രൂപ വകയിരുത്തി. ഇതിന്റെ വിനിയോഗം സംബന്ധിച്ച് വിശദമായ മാര്‍ഗനിർദേശങ്ങള്‍ ഇറക്കും.
• ആറന്മുള കണ്ണാടി എക്സിബിഷന്‍ സെന്റര്‍ ആൻഡ് ട്രെയിനിങ് സെന്റര്‍ സ്ഥാപിക്കാൻ ഒരു കോടി.
• കരുനാഗപ്പള്ളി, ചാലക്കുടി എന്നിവിടങ്ങളില്‍ റവന്യു ടവറിനും മഞ്ചേശ്വരത്ത് മിനി സിവില്‍ സ്റ്റേഷനും വടകര താലൂക്ക് ഓഫിസ് കെട്ടിടം നിർമിക്കാനും നാല് കോടി.
• ഇടക്കുളങ്ങര വ്യവസായപാര്‍ക്കിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി.
• സുല്‍ത്താന്‍ബത്തേരി ഗവ. ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് പ്രാരംഭ നടപടിക്കായി രണ്ട് കോടി.
• എറണാകുളം മെഡിക്കല്‍ കോളജ് നവീകരണത്തിന് 10 കോടി.
• വാണിയമ്പലത്ത് മേൽപ്പാലം നിർമിക്കാൻ പ്രാരംഭ നടപടിക്കായി അഞ്ച് കോടി.
• വയനാട് പാക്കേജില്‍ മൈസൂര്‍-നഞ്ചന്‍കോട് റോഡ് (നിലമ്പൂര്‍ റോഡ്) നിർമിക്കാൻ പ്രാരംഭ നടപടിക്കായി രണ്ട് കോടി.
• കോതമംഗലം ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം.
• കൊല്ലം ചിന്നക്കടയിൽ സ്കൈ വേ, അർബൻ പാർക്ക് - അഞ്ച് കോടി.
• കൂട്ടായി റഗുലേറ്റര്‍-കം-ബ്രിഡ്ജ് നവീകരണം- അഞ്ച് കോടി.
• ശ്രീനാരായണ ഗുരുവിന് ഡല്‍ഹിയില്‍ പ്രതിമയും സാംസ്കാരിക കേന്ദ്രവും സ്ഥാപിക്കാൻ ഒരു കോടി.
• കെ.യു.ഡബ്ല്യു.ജെ. നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം.
• നോണ്‍ ജേണലിസ്റ്റ് പെന്‍ഷന്‍ തുക വർധിപ്പിക്കും.
• അതിരപ്പള്ളി ഇക്കോ-ഫ്രണ്ട്ലി ഡൈനമിക് ലൈറ്റിങ് പദ്ധതിക്ക് അഞ്ച് കോടി.
• പെരിയാര്‍ വാലി ഇറിഗേഷന്‍ പ്രോജക്ട് പദ്ധതിയുടെ അറ്റകുറ്റ പ്രവൃത്തികള്‍ക്ക് അഞ്ച് കോടി
• തൃത്താല നിയോജകമണ്ഡലത്തില്‍ കെ.ആര്‍.നാരായണന്‍ സിവില്‍ സർവിസ് അക്കാദമിക്ക് 50 ലക്ഷം.
• കല-സാംസ്കാരിക മേഖലക്ക് 203.93 കോടി.
• ഗോശ്രീ-ബോള്‍ഗാട്ടി സമാന്തര പാലം നിർമിക്കാനും ഗോശ്രീ-മാമംഗലം റോഡിന് സ്ഥലമേറ്റെടുക്കാൻ പ്രാരംഭ നടപടിക്കുമായി ഒരു കോടി.
• പൂന്തുറ ഫിഷിങ് ഹാര്‍ബര്‍ നിർമിക്കാനും പൂന്തുറ-ഇടയാര്‍ പാലം നിർമിക്കാനും നടപടി.
• ഇരിക്കൂര്‍ ശ്രീകണ്ഠാപുരത്ത് ഫയര്‍ സ്റ്റേഷൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.