താനൂർ: അപ്രതീക്ഷിത ഹർത്താലിന് മുന്നിൽ മുടങ്ങിപ്പോകേണ്ടിയിരുന്ന പ്രണയവിവാഹത് തിന് കാർമികത്വം വഹിച്ച് എം.എൽ.എ മുന്നിൽനിന്നു. ഹർത്താലിനെതുടർന്ന് കോൺഗ്രസ് പ ്രവർത്തകർ പൂട്ടിച്ച രജിസ്ട്രാർ ഓഫിസ് വി. അബ്ദുറഹിമാൻ എം.എൽ.എ ഇടപെട്ട് തുറപ്പി ച്ചതോടെയാണ് തടസ്സങ്ങൾ നീങ്ങിയത്. എല്ലാവരും ഒരുമിച്ചതോടെ രജിസ്ട്രാർ വിവാഹം ന ടത്തിക്കൊടുത്തു. എം.എൽ.എയും കോൺഗ്രസ് പ്രവർത്തകരും വധൂവരന്മാരുടെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും സാക്ഷിയായി.
താനൂർ സ്വദേശി സബിലാഷിെൻറയും പത്തനംതിട്ട സ്വദേശിയായ മെറിൻ മേരിയുടെയും ആറ് വർഷത്തെ പ്രണയമാണ് ഹർത്താൽദിനത്തിൽ സഫലമായത്. രജിസ്റ്റര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ച് തിങ്കളാഴ്ച രാവിലെ ഇരുവരും താനൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ എത്തിയപ്പോഴാണ് ഹര്‍ത്താലായതിനാല്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് അറിയുന്നത്. പലതവണ ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല.
രാവിലെ ഹർത്താൽ അനുകൂലികൾ പൂട്ടിച്ചതിനാലാണ് ഒാഫിസ് തുറക്കാൻ രജിസ്ട്രാർ മടിച്ചത്. എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച ഇവര്‍ സ്ഥലം എം.എൽ.എ വി. അബ്ദുറഹിമാനെ ബന്ധപ്പെട്ടു. മുൻ കെ.പി.സി.സി അംഗം കൂടിയായ എം.എൽ.എ യൂത്ത് കോൺഗ്രസ്-കോൺഗ്രസ് പ്രവർത്തകരുമായി സംസാരിച്ചു.
ഇതോടെ ഹർത്താൽ അനുകൂലികൾതന്നെ വിവാഹം നടത്തിപ്പുകാരായി. എം.എല്‍.എ നേരിെട്ടത്തി രജിസ്ട്രാറെ വിളിച്ചുവരുത്തി.വിവാഹം രജിസ്റ്റർ ചെയ്ത രശീതി നവദമ്പതികള്‍ക്ക് കൈമാറിയ എം.എല്‍.എ രണ്ടുപേരുടെയും കൈകള്‍ ചേര്‍ത്തുവെച്ച് ആശീർവദിക്കുകയും ചെയ്തു. ആറുവര്‍ഷം മുമ്പ് സുഹൃത്തിെൻറ വിവാഹവേളയിലാണ് സബിലാഷും മെറിനും കണ്ടുമുട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.