തിരുവനന്തപുരം: ലോകകേരള സഭയുടെ രണ്ടു മേഖല സമ്മേളനങ്ങൾ അമേരിക്കയിലും സൗദി അറേബ്യയിലുമായി നടത്തും. ജൂണിൽ അമേരിക്കയിലും സെപ്റ്റംബറിൽ സൗദിയിലുമാണ് സമ്മേളനം ആലോചിക്കുന്നത്.
ഇതിന് ചീഫ് സെക്രട്ടറി അധ്യക്ഷനും പ്രവാസി വ്യവസായ പ്രമുഖരും നോർക്ക റൂട്സ് ഉദ്യോഗസ്ഥരും അംഗങ്ങളുമായി രണ്ട് സബ് കമ്മിറ്റികൾക്ക് സർക്കാർ രൂപം നൽകി. നോർക്ക റൂട്സ് വൈസ് ചെയർമാൻ ഡോ.എം.എ. യൂസുഫലി, ഡയറക്ടർ ഡോ. രവിപിള്ള എന്നിവർ സൗദി മേഖല സമ്മേളന സമിതിയിൽ അംഗങ്ങളാണ്.
പ്രവാസി മലയാളികൾ കൂടുതൽ അധിവസിക്കുന്ന പ്രദേശമെന്നനിലയിലാണ് അമേരിക്കയിലും സൗദിയിലും സമ്മേളനങ്ങളെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.
2022ൽ ലണ്ടനിൽ നടന്ന ലോകകേരള സഭ മേഖല സമ്മേളനത്തിൽ മുഖ്യമന്ത്രി അടക്കം പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.