ഓൺലൈനിലും ചുവപ്പുനാട

 കൊച്ചി: വിവിധ സേവനങ്ങൾക്ക്​ ഓൺലൈനായി സമർപ്പിച്ച അപേക്ഷകൾ സംസ്ഥാനത്ത് വില്ലേജ്​ ഓഫിസുകളിലെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നു. മതിയായ കാരണമില്ലാതെ അപേക്ഷകൾ നിരസിക്കുന്നതും തീരുമാനമെടുക്കാതെ മാറ്റിവെക്കുന്നതും സാധാരണക്കാരെ വലക്കുകയാണ്​.

അപേക്ഷകളിൽ അന്തിമ തീരുമാനമെടുക്കേണ്ടത് വില്ലേജ്​ ഓഫിസർമാരാണ്​. ഫീസടച്ച്​ ഓൺലൈനായി അപേക്ഷ സമർപ്പിച്ചവരോട്​ വീണ്ടും നേരിട്ട് അപേക്ഷ നൽകാനും ഫീസ്​ അടക്കാനും ആവശ്യപ്പെടുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്​ ലാൻഡ്​​ റവന്യൂ കമീഷണർ ജില്ല കലക്ടർമാർക്ക്​ കത്ത്​ നൽകി​യിരിക്കുകയാണ്​.

ഉദ്യോഗസ്ഥ ന്യായം

ജോലിഭാരവും ആൾക്ഷാമവുമാണ്​ അപേക്ഷകൾ കെട്ടിക്കിടക്കാൻ​ കാരണമെന്ന് ജീവനക്കാരുടെ സംഘടനകൾ.

കൈമടക്ക് മുടങ്ങിയതോ ​കാരണം ?

ഓൺലൈൻ സംവിധാനം വന്നതോടെ ചില ഉദ്യോഗസ്ഥർക്ക്​ കൈമടക്ക്​ വാങ്ങാനുള്ള അവസരം നഷ്ടപ്പെട്ടതാണ്​ അപേക്ഷകൾ അകാരണമായി നിരസിക്കുന്നതിനും പഴയ രീതിയിൽ സമർപ്പിക്കാൻ നിർബന്ധിക്കുന്നതിനും പിന്നിലെന്നും​ ആക്ഷേപമുണ്ട്​.

റെലിസ് വഴി ലഭിക്കുന്നത്

ലൊക്കേഷൻ മാപ്പ്​, തണ്ടപ്പേർ പകർപ്പ്​, ഫീൽഡ്​ മെഷർമെന്‍റ്​ ബുക്ക്​ (എഫ്​.എം.ബി) പകർപ്പ്​, അടിസ്ഥാന നികുതി രജിസ്റ്റർ (ബി.ടി.ആർ) പകർപ്പ്​. ഫീസ്: തണ്ടപ്പേർ​ 300 രൂപ, എം.എം.ബി 500, ബി.ടി.ആർ 300.

‘‘വില്ലേജിൽ ലഭ്യമായ രേഖകളുടെ പകർപ്പ്​ ഓൺലൈനായി ആവശ്യപ്പെടുമ്പോൾ ഒരു കാരണവുമില്ലാതെ കൂട്ടത്തോടെ നിരസിക്കുന്നത്​ ഗുരുതര കൃത്യവിലോപമാണ്​. കലക്ടർമാർ സമയബന്ധിതമായി നടപടി ഉറപ്പാക്കണം’’ –ലാന്‍ഡ്​ റവന്യൂ കമീഷണർ 

അപേക്ഷകളുടെ ഇനം    കിട്ടിയവ     അംഗീകരിച്ചവ         നിരസിച്ചവ       കെട്ടിക്കിടക്കുന്നവ

ലൊക്കേഷൻ മാപ്പ്​                72424                      21715                        16484                                             34225

തണ്ടപ്പേർ പകർപ്പ്​                 96084                      54873                        15648                                             25563

എഫ്​.എം.ബി പകർപ്പ്​          652                              0                             395                                                257

ബി.ടി.ആർ പകർപ്പ്​             15730                       9570                           841                                                5319

Tags:    
News Summary - Red tape online too-Out of 184890 applications received from this only 86158 were accepted by the village officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.