കെ.എസ്.ഇ.ബിയുടെ കീഴിലെ ഒമ്പത് അണക്കെട്ടുകളിൽ റെഡ് അലർട്ട്

കോഴിക്കോട്: സംസ്ഥാനത്തെ കെ.എസ്.ഇ.ബിയുടെ കീഴിലുള്ള ഇടുക്കി അടക്കം ഒമ്പത് അണക്കെട്ടുകളിൽ റെഡ് അലർട്ട്. റൂൾ കർവ് പ്രകാരമുള്ള ജലനിരപ്പ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് അലർട്ട് പ്രഖ്യാപിച്ചത്. കൂടാതെ, ജലസേചന വകുപ്പിന്‍റെ കീഴിയുള്ള പീച്ചി അണക്കെട്ടിലും റെഡ് അലർട്ട് പ്രഖ്യാപിച്ചത്. 78.86 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്.

ഇടുക്കി, കക്കി ആനത്തോട്, ഷോളയാർ, പൊന്മുടി, പെരിങ്ങൽകുത്ത്, കുണ്ടള, കല്ലാർകുട്ടി, ലോവർ പെരിയാർ, മൂഴിയാർ അണക്കെടുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

ഇടുക്കി - 2398.32, കക്കി ആനത്തോട് - 976.99, ഷോളയാർ - 2661, പൊന്മുടി - 707.35, പെരിങ്ങൽകുത്ത് - 419.90, കുണ്ടള-1758, കല്ലാർകുട്ടി - 456.30, ലോവർ പെരിയാർ - 253, മൂഴിയാർ -191.70 അടിയാണ് നിലവിലെ ജലനിരപ്പ്.

മാട്ടുപ്പെട്ടി, ആനയിറങ്ങൽ അണക്കെട്ടുകളിൽ ഒാറഞ്ച് അലർട്ടും ഇടമലയാർ അണക്കെട്ടിൽ നീല അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മാട്ടുപ്പെട്ടി - 1597.50, ആനയിറങ്ങൽ - 1206.22, ഇടമലയാർ - 165.56 അടിയുമാണ് നിലവിലെ ജലനിരപ്പ്.

Tags:    
News Summary - Red Alert on nine dams in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.