ഐശ്വര്യ കേരള യാത്ര: ചെന്നിത്തലയെ ഷാൾ അണിയിച്ച ​ പൊലീസുകാർക്ക്​ സസ്​പെൻഷൻ

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്ര‌ക്ക് സ്വീകരണം നൽകിയ പൊലീസുകാർക്കെതിരെ നടപടി. അഞ്ച്​​​ ഉദ്യോഗസ്​ഥരെയാണ്​ അന്വേഷണ വിധേയമായി സസ്​പെൻഡ്​ ചെയ്​തത്​.

ഇവർ എറണാകുളം ഡി.സി.സി ഓഫീസില്‍ എത്തി ഐശ്വര്യ കേരള യാത്രക്ക് അഭിവാദ്യമര്‍പ്പിച്ച് രമേശ് ചെന്നിത്തലയെ ഷാള്‍ അണിയിക്കുകയായിര​ുന്നു. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനോടൊപ്പമെടുത്ത ചിത്രങ്ങളും പുറത്തായതോടെയാണ്​ സംഭവം വിവാദമായത്​. സ്പെഷ്യൽ ബ്രാഞ്ചി‍ന്‍റെ റിപ്പോർട്ട് പ്രകാരമാണ് നടപടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

എറണാകുളം ജില്ലയിലെ പൊലീസ് സംഘടന നേതാക്കന്മാരാണ് ഐശ്വര്യ കേരള യാത്രക്ക് അഭിവാദ്യം ചെയ്യാനെത്തിയത്. കണ്‍ട്രോള്‍ റൂം എ.എസ്‌.ഐ ഷിബു ചെറിയാന്‍, ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എ.എസ്‌.ഐമാരായ ജോസ് ആന്‍റണി, ബിജു സിവില്‍ പൊലീസ് ഓഫീസര്‍മാരായ സില്‍ജന്‍, ദിലീപ്, സദാനന്ദന്‍ എന്നിവരെയാണ്​ സസ്​പെൻഡ്​ ചെയ്​തത്​.

കൊച്ചി സി‌റ്റി, എറണാകുളം റൂറൽ എന്നിവിടങ്ങളിൽ ജോലി നോക്കുന്ന ഉദ്യോഗസ്ഥരാണിവർ. പൊലീസ് ചട്ടപ്രകാരം രാഷ്‌ട്രീയ പരിപാടികളിൽ പങ്കെടുക്കാൻ പാടില്ല. ഇത് ലംഘിച്ചതാണ് ഇവർക്കെതിരെ നടപടിയെടുക്കാൻ കാരണം.

ഐശ്വര്യ കേരള ജാഥ എറണാകുളത്ത് എത്തിയപ്പോഴായിരുന്നു സംഭവം.

Tags:    
News Summary - reception to ramesh chennithala 5 police officers suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.