സുൽഹഫിന് റീച്ച് മീഡിയ ഫെ​ല്ലോഷിപ്പ്

ചെന്നൈ: ആരോഗ്യ പത്രപ്രവർത്തനത്തിനുള്ള റീച്ച് മീഡിയ നാഷനൽ ഫെ​ല്ലോഷിപ്പിന് മാധ്യമം സീനിയർ സബ് എഡിറ്റർ സുൽഹഫ് അർഹനായി. പ്രമേഹ രോഗ ചികിത്സ സംബന്ധിച്ച പഠനത്തിനാണ് ഫെ​ല്ലോഷിപ്പ്. ഏപ്രിൽ 19ന് ചെ​ന്നൈയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര വിതരണം നടത്തുമെന്ന് റീച്ച് മീഡിയ ഫെ​ല്ലോഷിപ്പ് കോർഡിനേറ്റർ മായങ്ക് മോഹന്തി അറിയിച്ചു.

25,000 രൂപയാണ് ഫെ​ല്ലോഷിപ്പ് തുക. ദേശീയ തലത്തിൽ എട്ടു പേരാണ് പുരസ്കാരത്തിനർഹരായിട്ടുള്ളത്. 2020ലും ഇതേ പുരസ്കാരം സുൽഹഫിന് ലഭിച്ചിട്ടുണ്ട്.

2011 മുതൽ മാധ്യമം പത്രാധിപ സമിതി അംഗമായ സുൽഹഫ് നിലവിൽ മാധ്യമം ആഴ്ചപതിപ്പിൽ സീനിയർ സബ് എഡിറ്ററാണ്. ആരോഗ്യ പത്രപ്രവർത്തനത്തിന് നാഷനൽ മീഡിയ അവാർഡ്, ഇന്ത്യ സയൻസ് മീഡിയ അവാർഡ്, മികച്ച മുഖപ്രസംഗത്തിനുള്ള കാമ്പിശ്ശേരി കരുണാകരൻ അവാർഡ്, കേരള മീഡിയ അക്കാദമി ഫെല്ലോഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്.

നേരത്തെ, സംസ്ഥാന സർവവിജ്ഞാകോശ ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്റോറിയൽ അസിസ്റ്റന്റായും പ്രവർത്തിച്ചിട്ടുണ്ട്. കരുവാടൻ ബദറുദ്ദീൻ- സുലൈഖ ദമ്പതികളുടെ മകനായ സുൽഹഫ് മലപ്പുറം ജില്ലയിലെ വണ്ടൂർ സ്വദേശിയാണ്. ഭാര്യ: ഹിബ തസ്നീം (അധ്യാപിക). മക്കൾ: ഫിദൽ അനാം, ഹർഷ് സമാൻ.

Tags:    
News Summary - REACH media fellowship for Madhyamam senior sub editor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.